പ്രശസ്തരായ വ്യക്തികളോടും സംഭവങ്ങളോടുമുള്ള ആദരവ് സൂചിപ്പിക്കാൻ ഗൂഗിൾ എപ്പോഴും ശ്രമിക്കാറുണ്ട്. ഇതിനായി അവർ തങ്ങളുടെ ലോഗോയിൽ മാറ്റങ്ങൾ വരുത്തും. എന്നാൽ ഇത് രണ്ടോ മൂന്നോ ദിവസത്തേക്ക് മാത്രമാണ്. പ്രത്യേക ദിവസങ്ങളുമായോ വ്യക്തികളുമായോ സംഭവങ്ങളുമായോ ബന്ധപ്പെട്ട് തങ്ങളുടെ ലോഗോയിലും ഫോണ്ടിലുമാണ് ഗൂഗിൽ പ്രധാനമായും മാറ്റങ്ങൾ വരുത്തുന്നത്. ഇതിനെ ഗൂഗിൾ  ഡൂഡിൾ എന്ന് അറിയപ്പെടുന്നു. ഇന്ത്യൻ ഗുസ്തിക്ക് നിരവധി സംഭാവനകൾ നൽകി ഗുസ്തിയെ ലോകപ്രശസ്തമാക്കി മാറ്റിയ ദി ഗ്രേറ്റ് ഗാമ എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യൻ റസ്ലർ ഗുലാം മുഹമ്മദ് ബക്ഷിന്‍റെ ചിത്രം അടങ്ങിയ ഡൂഡിലാണ് ഗൂഗിൾ ഇന്ന് അവതരിപ്പിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അദ്ദേഹത്തിന്‍റെ ജന്മദിനമായ മേയ് 22 ആണ് ഗൂഗിൾ ഇതിന് വേണ്ടി തെരഞ്ഞെടുത്തത്. ലോകത്തെ ഏക്കാലത്തെയും മികച്ച ഗുസ്തിക്കാരനായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് ഗുലാം മുഹമ്മദ് ബക്ഷ്. പങ്കെടുത്ത ഒരൊറ്റ അന്താരാഷ്ട്ര മത്സരത്തിൽപ്പോലും അദ്ദേഹം പരാജയം കണ്ടിട്ടില്ല. ഇതോടെയാണ് ഗുലാം മുഹമ്മദ് ബക്ഷ് 'ദി ഗ്രേറ്റ് ഗാമ' എന്ന് അറിയപ്പെടാൻ തുടങ്ങിയത്. പഞ്ചാബിലെ അമൃത്സർ ജില്ലയിലെ ജബ്ബോവൽ ഗ്രാമത്തിൽ ജനിച്ച ഗാമ, ഹെവി വെയ്റ്റ് ചാമ്പ്യൻഷിപ്പും ലോക ഗുസ്തി ചാമ്പ്യൻഷിപ്പും ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ ഇന്ത്യയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്.

Read Also: Mahindra Scorpio-N: എസ്.യു.വികളുടെ ബി​ഗ് ഡാഡി, തരം​ഗമാകാൻ മഹീന്ദ്രയുടെ 'സ്കോർപിയോ എൻ' എത്തുന്നു


ഗാമ പെഹൽവാൻ എന്നത് പതിറ്റാണ്ടുകളായി ഇന്ത്യയിൽ നിലനിന്നിരുന്ന ഒരു വീട്ടുപേരാണ്. വ്യക്തികളുടെ ശക്തിയെക്കുറിച്ച് പരാമർശിക്കാനും ഈ പേര് ഉപയോഗിച്ച് കാണാറുണ്ട്. ഗൂഗിൾ ഡൂഡിൽ ബ്ലോഗ് പറയുന്നതനുസരിച്ച് ഗാമക്ക് പത്ത് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ അദ്ദേഹം തന്‍റെ വ്യായാമ ദിനചര്യയിൽ 500 പുഷ് അപ്പുകൾ വരെ എടുക്കുമായിരുന്നു. 15 വയസ്സുള്ളപ്പോൾ മുതലാണ് ഗാമ ഗുസ്തി മത്സരങ്ങൾക്ക് പങ്കെടുത്ത് തുടങ്ങിയത്. അധികം താമസിയാതെ തന്നെ അദ്ദേഹം ദേശീയ, അന്തർ ദേശീയ പത്രങ്ങളുടെ പ്രധാന തലക്കെട്ടുകളിൽ ഇടം കണ്ടെത്തി. ഇന്ത്യൻ ഹീറോയായും ലോക ചാമ്പ്യനുമായി ജനങ്ങൾക്കിടയിൽ ഗാമ അറിയപ്പെടാൻ തുടങ്ങി. 


1947 ലെ ഇന്ത്യൻ വിഭജന സമയത്ത് നിരവധി കലാപങ്ങൾ ഉണ്ടായപ്പോൾ ഒരു കാശ്മീരി മുസ്ലീം ആയ ഗാമ ഒട്ടനേകം ഹിന്ദുക്കളുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. വിഭജനത്തിന് ശേഷം 1960 ൽ മരിക്കുന്നത് വരെ പാകിസ്ഥാനിലെ ലാഹോറിലാണ് ഗാമ താമസിച്ചിരുന്നത്. മഹാനായ ഈ ഗുസ്തിക്കാരനെ ആദരിക്കുന്നതിനായി വെയിൽസ് രാജകുമാരൻ തന്‍റെ ഇന്ത്യാ സന്ദർശന സമയത്ത് ഗാമ പെഹൽവാന് ഒരു വെള്ളി മെസ് സമ്മാനിച്ചിരുന്നു. ഗാമയുടെ മഹത്തായ വ്യക്തി പ്രഭാവവും ഗുസ്തി പാരമ്പര്യവും ആധുനിക കാലത്തെ കായിക പ്രേമികളെപ്പോലും പ്രചോദിപ്പിക്കുന്നതാണ്. പ്രശസ്ത ചലച്ചിത്ര താരം ബ്രൂസ് ലീ പോലും അറിയപ്പെടുന്ന ഒരു ഗാമ ആരാധകൻ ആയിരുന്നു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ