ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ ഓള്‍ റൗണ്ടറായ ഗ്ലെന്‍ മാക്സ്വെല്‍ വിവാഹിതനാകുന്നു. ഇന്ത്യന്‍ വംശജയായ വിനി രാമനെയാണ് ഗ്ലെന്‍ വിവാഹം ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ ഗ്ലെന്‍ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. പ്രതിശ്രുത വധുവിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. റിംഗ് ഇമോജിയാണ് പോസ്റ്റിന് അടിക്കുറിപ്പായി താരം നല്‍കിയിരിക്കുന്നത്. വിനി രാമനും ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവച്ചിട്ടുണ്ട്. 


'തനിക്കേറ്റവും പ്രിയപ്പെട്ടയാള്‍ വിവാഹാഭ്യര്‍ത്ഥന നടത്തി' എന്ന അടിക്കുറിപ്പോടെയാണ് വിനി ഗ്ലെനിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇരുവരും 2017 മുതല്‍ പ്രണയത്തിലാണ്. ഓസ്ട്രലിയയില്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കുകയാണ് വിനി. ഓസ്ട്രേലിയയിൽ ജനിച്ചു വളർന്ന വിനിയുടെ കുടുംബം വർഷങ്ങളായി തമിഴ്‌നാട്ടിലാണ്. 



ബിഗ് ബാഷ് ലീഗിൽ മാക്‌സ്‌വെലിന്റെ ടീമായ മെൽബൺ സ്റ്റാർസിന്റെ ഒരു പരിപാടിക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ആ പരിചയം സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു. സഹതാരങ്ങള്‍ ഉള്‍പ്പെടെ നിരവധിപേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. 



 



പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഹസൻ അലി ഇന്ത്യൻ യുവതിയെ വിവാഹം ചെയ്തതിന്‍റെ പിന്നാലെയാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്നും ഇന്ത്യയ്ക്കൊരു മരുമകനെ ലഭിക്കുന്നത്. 


പാക് താരങ്ങളായ ഷൊയ്ബ് മാലിക്, ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരന്‍, ഓസീസ് താരം ഷോണ്‍ ടെയ്റ്റ്, മുന്‍ ന്യൂസീലന്‍ഡ് താരം ഗ്ലെന്‍ ടേണര്‍ എന്നിവരാണ് ഇന്ത്യയുടെ മറ്റ് വിദേശ ക്രിക്കറ്റ് മരുമക്കള്‍. 


അതേസമയം, ഐപിഎല്ലില്‍ ഇത്തവണ കിങ്സ് ഇലവന്‍ പഞ്ചാബിന് വേണ്ടിയാകും ഗ്ലെന്‍ മത്സരിക്കുക. ഒരാഴ്ച്ച മുമ്പ് കഴിഞ്ഞിട്ട് ഞങ്ങൾ ഇപ്പോഴാണല്ലോ അറിയുന്നതെന്ന് ഗ്ലെനിന്‍റെ പോസ്റ്റിനു കിംഗ്സ് ഇലവന്‍ കമന്‍റ് ചെയ്തിട്ടുണ്ട്.