ഇന്ത്യൻ ജനതയുടെ ആത്മാവാണ് ക്രിക്കറ്റ് എന്ന കായിക വിനോദം. പലരുടേയും ബാല്യകാല സ്മരണകളിൽ ഇടം പിടിക്കുന്ന വികാരം. പുരുഷ ക്രിക്കറ്റ് ടീം ജനപ്രീതി ആർജിച്ചു നിൽക്കുന്ന, സ്ത്രീകൾ അടുക്കളയിൽ നിന്നും അരങ്ങിലേക്ക് ഇറങ്ങി തുടങ്ങിയ സമയം. അന്നൊന്നും ഇന്ത്യക്ക് ഒരു വനിതാ ക്രിക്കറ്റ് ടീം ഉണ്ടെന്ന് പോലും പലർക്കും അറിയാത്ത കാലത്ത് ഒരു ക്യാപ്റ്റൻ ഇന്ത്യൻ വനിതാ ടീമിനെ ലോകകപ്പ് ഫൈനലിൽ എത്തിച്ചു. അറിയുമോ ആ പെൺകരുത്തിനെ ? ഇന്ത്യയിൽ വനിതാ ക്രിക്കറ്റ് ഗെയിം ജനകീയമാക്കിയതിന്റെ ക്രെഡിറ്റ് മുഴുവൻ ഈ വനിതാ കായിക താരത്തിനാണ്. ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിതാ ക്രിക്കറ്റ് താരമായ മിതാലി രാജ്.


COMMERCIAL BREAK
SCROLL TO CONTINUE READING

23 വർഷത്തെ കരിയറിൽ നിർണായക സംഭാവന നൽകിയതിന് ശേഷം 2022 ജൂൺ 8 ന് മിതാലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇന്ത്യൻ പുരുഷ ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വിരാട് കോഹ്‌ലി, എംഎസ് ധോണി തുടങ്ങിയവരുടെ പേരുകൾ അറിയപ്പെടുന്നതുപോലെ, വനിതാ ക്രിക്കറ്റിൽ മിതാലി രാജിന്റെ പേരും തുല്യമായി പരിഗണിക്കപ്പെടുന്നു. രാജസ്ഥാനിലെ ജോധ്പൂരിൽ തമിഴ് കുടുംബത്തിൽ ജനിച്ച മിതാലി പത്താം വയസ്സിൽ ക്രിക്കറ്റ് കളിക്കാൻ തുടങ്ങി. ഏഴ് വർഷത്തിന് ശേഷമാണ് താരം ഇന്ത്യൻ ടീമിലെത്തിയത്. തന്റെ ആദ്യ ഏകദിനത്തിൽ അയർലൻഡിനെതിരെ സെഞ്ച്വറി നേടിയ മിതാലി രാജിന് കുട്ടിക്കാലത്ത് ഭരതനാട്യം നർത്തകി ആകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ എയർഫോഴ്‌സിൽ ഉദ്യോഗസ്ഥനായിരുന്ന പിതാവ് ക്രിക്കറ്റ് കളിക്കാൻ അവളെ പ്രോത്സാഹിപ്പിച്ചതാണ് ഈ നേട്ടം കൈവരിക്കാൻ അവളെ പ്രാപ്തയാക്കി മാറ്റിയത്. 


ALSO READ: പരമ്പര തൂത്തുവാരാന്‍ ഇന്ത്യ, ആശ്വാസ ജയത്തിന് അയര്‍ലന്‍ഡ്; മൂന്നാം ടി20 ഇന്ന്


ക്രിക്കറ്റും നൃത്തവും പോലെ തന്നെ മിതാലി രാജിന്റെ മറ്റൊരു ഹോബിയായിരുന്നു പുസ്തക വായന. നന്നായി വായിക്കാൻ ഇഷ്ടപ്പെടുന്ന മിതാലി കളിക്കിടെ തനിക്ക് ലഭിക്കുന്ന ഇടവേളകളെല്ലാം വായനയ്ക്കായാണ് മാറ്റിവെച്ചത്. മത്സരത്തിനിടയിലും, ഡഗൗട്ടിലോ പവലിയനിലോ തന്റെ പുസ്കതവുമായി ഇരിക്കുന്ന മിതാലിയുടെ ചിത്രങ്ങൾ നിരവധി തവണ ക്യാമറയിൽ കുടുങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരങ്ങളിൽ ഒരാളാണ് മിതാലി രാജ്. അവരുടെ നേതൃത്വത്തിൽ ഇന്ത്യ രണ്ട് തവണ ഐസിസി ലോകകപ്പ് ഫൈനലിലെത്തി. 2005ൽ ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ച ടൂർണമെന്റിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റിരുന്നു. ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പ് കിരീടപ്പോരാട്ടത്തിൽ ആതിഥേയർക്കെതിരായ തോൽവിയായിരുന്നു മറ്റൊരു തവണ. 2006ൽ മിതാലിയുടെ നേതൃത്വത്തിൽ ഇന്ത്യ ഏഷ്യാ കപ്പ് നേടിയത് മാത്രമാണ് ചരിത്ര നിമിഷം.


ടെസ്റ്റ്, ഏകദിനം, ടി20 എന്നിങ്ങനെ മൂന്ന് ഫോർമാറ്റിലും ഇന്ത്യക്കായി ക്രിക്കറ്റ് കളിച്ചിട്ടുണ്ട് മിതാലി. 1997-ലെ വനിതാ ക്രിക്കറ്റ് ലോകകപ്പിനുള്ള സാധ്യതാ പട്ടികയിൽ മിതാലിയുടെ പേര് ഉൾപ്പെടുത്തിയിരുന്നു. എന്നാൽ അന്തിമ ടീമിൽ ഇടം നേടാനായില്ല. 1999-ൽ മിൽട്ടൺ കെയ്‌ൻസിൽ അയർലൻഡിനെതിരെയാണ് മിതാലി തന്റെ ഏകദിന അരങ്ങേറ്റം കുറിച്ചത്, അന്ന് 114 റൺസ് നേടി. 2001-02 സീസണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ലക്‌നൗവിൽ വെച്ച് അദ്ദേഹം തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. 2002 ഓഗസ്റ്റ് 17-ന് മൂന്നാം ടെസ്റ്റിൽ ലോകത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത ടെസ്റ്റ് സ്കോർ (209 റൺസ്) നേടിയതിന് ശേഷം 19-ാം വയസ്സിൽ കാരെൻ റോൾട്ടന്റെ റെക്കോർഡ് അവർ തകർത്തു. 


കൗണ്ടിയിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിൽ 214 റൺസെന്ന പുതിയ ഉയർന്ന സ്‌കോറാണ് മിതാലി നേടിയത്.
2003-ൽ മിതാലി രാജിനെ അഭിമാനകരമായ അർജുന അവാർഡ് നൽകി രാജ്യം ആദരിച്ചു. 2015ൽ വിസ്ഡൻ ഇന്ത്യ ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് നേടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമായി മിതാലി ചരിത്രത്തിൽ ഇടം നേടി. അതേ വർഷം തന്നെ അവർക്ക് 'പത്മശ്രീ' പുരസ്കാരവും ലഭിച്ചു. 2021 നവംബറിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മിതാലിയെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്ന നൽകി ആദരിച്ചു. ഈ ബഹുമതി ലഭിക്കുന്ന രാജ്യത്തെ അഞ്ചാമത്തെ ക്രിക്കറ്റ് താരവും ആദ്യ വനിതാ ക്രിക്കറ്റ് താരവുമാണ് മിതാലി രാജ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.