സ‍ഞ്ജു സാംസണ്‍ ഇന്ന് ഇരുപത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുമ്പോൾ ആരാധകർക്ക് ഒന്നേ പറയാൻ ഉളളു. "ഈ ലോക കപ്പിൽ ഒരുപാട് മിസ്സ് ചെയ്തു". നിങ്ങൾ ഉണ്ടായിരുന്നേങ്കിൽ ഇന്ത്യ കപ്പ് നേടുമായിരുന്നു. അതെ ഇന്ത്യയെ സ്നേഹിക്കുന്ന ആരാധകരുടെ വാക്കുകളാണ് ഇത്. സഞ്ജുവിനായി ഇന്നവർ മുദ്രാവാക്യം വിളി ഉയർത്തുമ്പോള്‍ മനസ്സിലാക്കാം സ‍ഞ്ജു എന്ന ക്രിക്കറ്റ് താരത്തിന്റെ വില. റിഷഭ് പന്തും ദിനേശ് കാർത്തിക്കും വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിംഗിലും ഒരു പോലെ പാളിയപ്പോൾ ആരാധകർ ആവശ്യപ്പെടുന്നത് ഒരേ ഒരു പേര് മാത്രം സഞ്ജു സാംസൺ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താൻ മുറവിളികൾ കൂട്ടുന്നത് മലയാളികള്‍ മാത്രമല്ല. ഇന്ത്യൻ ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരുപാട് പേരാണ്. ഇന്ത്യൻ മുൻ താരങ്ങൾ പലപ്പോഴും മുന്നോട്ട് വച്ച പ്രധാനപ്പെട്ട ആളുകളിൽ ഒരാണ് സഞ്ജു. ദ്രാവിഡ് പരിശീലകനായി ഇന്ത്യൻ ടീം ലോകകപ്പിന് എത്തുമ്പോൾ സഞ്ജുവിനെ ക്രിക്കറ്റ് ആരാധകരെല്ലാം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതെല്ലാം പ്രതീക്ഷകൾ മാത്രമായി അവസാനിക്കുകയായിരുന്നു. ഇന്ത്യ ഇംഗ്ലണ്ടിനോട് ദയനീയമായി പരാജയപ്പെട്ടപ്പോൾ പലരും സോഷ്യൽ മീഡയ പ്ലാറ്റ്ഫോമുകളിൽ പങ്ക് വച്ച ഒരു കാര്യം സഞ്ജുവിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കിയവർ ഇപ്പോള്‍ അതോർത്ത് ദുഖിക്കുന്നുണ്ടാകും എന്നാണ്. ഒരു തരത്തിൽ  നോക്കുകയാണെങ്കില്‍ ഈ വാക്കുകൾ സത്യവുമാണ്. പലപ്പോഴും റിഷഭ് പന്തിനായി തഴയപ്പെട്ട ഒരാളാണ് സഞ്ജു.


ALSO READ: T20 World Cup 2022 : 2007 ആവർത്തിക്കില്ല; ഇന്ത്യക്ക് പത്ത് വിക്കറ്റ് തോൽവി


ഈ ലോക കപ്പിൽ രണ്ട് തവണ പന്തിന് അവസരം നൽകിയെങ്കിലും നിർണ്ണായക മത്സരത്തില്‍ പോലും തിളങ്ങാൻ പന്തിന് കഴിഞ്ഞിരുന്നില്ല. ലോക കപ്പിനായി ടീമിനെ തിരഞ്ഞെടുത്ത സെലക്ടർമാർക്കെതിരെയും വലിയ വിമർശനമാണ് ഉയരുന്നത്. അവരോടും ആരാധകർ ഒന്നേ ചോദിക്കുന്നുള്ളൂ എന്ത് കൊണ്ട് സഞ്ജുവിനെ ഉൾപ്പെടുത്തിയില്ല. ഈ ലോക കപ്പിലെ പരാജയത്തിൻറ മുഖ്യകാരണം സെലക്ടര്‍മാരാണെന്ന വിമർശനങ്ങൾ ഏറെ ഗൗരവത്തോടെ കാണേണ്ടതാണ്. പന്തിന് സെലക്ടര്‍മാർ നല്‍കി വരുന്ന പരിഗണന സഞ്ജുവിന് ഇനി എങ്കിലും നൽകണം.


ഫോം ഔട്ടായി നിൽക്കുന്ന ദിനേശ് കാർത്തിന് പകരം സഞ്ജുവിന് അവസരം നല്‍കണം. കാരണം കഴിഞ്ഞ ദിവസത്തെ ഇന്ത്യയുടെ പവര്‍പ്ലേ നമ്മള്‍ കണ്ടതാണ്, മികച്ച റണ്‍സുകൾ നേടാമായിരുന്ന ആദ്യ ആറ് ഓവറിൽ ഇന്ത്യയ്ക്ക് അടി പതറുന്നത്. ഒരു പക്ഷെ സ‍ഞ്ജു അവിടെ ഉണ്ടയിരുന്നെങ്കിൽ പവർപ്ലേയിൽ നേരിട്ട പ്രശ്നം പരിഹരിക്കാൻ കഴിയുമായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.