Happy Birthday Vamika: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ബോളിവുഡ് താരം  അനുഷ്ക ശർമയും  ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയും .


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ  ജനുവരി 11നാണ് ഇരുവരുടെയും ജീവിതത്തില്‍ ഒരു കുഞ്ഞതിഥി വന്നത്. ബോളിവുഡ് താരം അനുഷ്‌ക ശർമയുടേയും  (Anushka Sharma) വിരാട്  കോഹ്‌ലിയുടേയും (Virat Kohli) മകള്‍  വാമികയ്ക്ക് ഇന്ന് ഒന്നാം പിറന്നാള്‍.  


2017 ഡിസംബർ 11ന് ഇറ്റലിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമയും വിവാഹിതരായത്. 2021 ജനുവരി 11നാണ് ദമ്പതികൾക്ക് അവരുടെ കുഞ്ഞ് മകൾ വാമിക ജനിച്ചത്.  തങ്ങളുടെ സ്വകാര്യ ജീവിതം തികച്ചും സ്വകാര്യമായി കാത്തു സൂക്ഷിക്കാനാണ് വാമികയുടെ ജനനത്തിന് ശേഷം ഇരുവരും തീരുമാനിച്ചത്.  


ഇന്ന് വാമികയ്ക്ക് ഒരു വയസ് തികയുന്ന വേളയിൽ, തങ്ങളുടെ കുഞ്ഞിന് അനുയോജ്യമായ മാതാപിതാക്കളാണെന്ന് ഇരുവരും തെളിച്ചിരിയ്ക്കുകയാണ്.  വിരാടും അനുഷ്‌കയും തങ്ങളുടെ കുഞ്ഞു മകൾക്ക് അർത്ഥവത്തായതും അതുല്യവുമായ ഒരു പേരാണ്  തിരഞ്ഞെടുത്തത്. വാമിക എന്നാൽ "ദുർഗ്ഗാ ദേവി" എന്നാണ് അര്‍ഥം. ദേവിയുടെ വിശേഷണമെന്നും  ഈ വാക്കിനെ  വിശേഷിപ്പിക്കാം. വിരാടിന്‍റെ 'വി' എന്ന അക്ഷരത്തിൽ തുടങ്ങുന്ന വാമിക അനുഷ്‌കയുടെ പേരിന്‍റെ അവസാന അക്ഷരമായ  'ക'യിൽ അവസാനിക്കുന്നു എന്നതാണ് പേരിന്‍റെ മറ്റൊരു രസകരമായ സംഗതി.  



വിരാടും അനുഷ്‌കയും സോഷ്യൽ മീഡിയയിൽ കുഞ്ഞു വാമികയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിടാറുണ്ട്.   എന്നാല്‍,വാമികയുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങളോ വീഡിയോകളോ ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ ഇതുവരെ പങ്കുവച്ചിട്ടില്ല. 


വാമികയുടെ  ഒന്നാം പിറന്നാളിന് തലേന്ന് അനുഷ്‌ക ശർമ ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കിട്ടിരുന്നു.  
"രാത്രി 930 ന് ആരാണ് ഉറങ്ങാൻ പോകുന്നത്?" കോഹ്‌ലിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട്  അനുഷ്‌ക ശർമ കുറിച്ചു. 


എങ്ങനെയാണ് കുഞ്ഞു വാമിക തങ്ങളുടെ ലോകം കീഴടക്കിയത് എന്ന്  അനുഷ്‌ക ശർമയും   വിരാട്  കോഹ്‌ലിയും  സോഷ്യല്‍ മീഡിയയിലൂടെ  ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്... 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.