Hero Super Cup 2023 : ലൂണ ഇല്ല, 11 മലയാളി താരങ്ങൾ; സൂപ്പർ കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനെ പ്രഖ്യാപിച്ചു
Kerala Blasters Super Cup 2023 Squad : 11 മലയാളി താരങ്ങളെയാണ് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് ടൂർണമെന്റിനുള്ള 25 അംഗം സ്ക്വാഡിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്
ഹീറോ സൂപ്പർ കപ്പ് 2023നുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. 11 മലയാളികൾ അടക്കം 25 അംഗ സ്ക്വാഡിനെ കേരള ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിലുണ്ടായിരുന്ന അഡ്രിയാൻ ലൂണ ഒഴികെയുള്ള എല്ലാ വിദേശ താരങ്ങളും കേരളത്തിന്റെ സ്ക്വാഡിൽ ഉൾപ്പെടുത്തിട്ടുണ്ട്. നിരവധി റിസർവ് ടീം താരങ്ങൾ സ്ക്വാഡിൽ ഇടം നേടിട്ടുണ്ട്.
ജെസ്സെൽ കാർനീറോ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ. സഹൽ അബ്ദൽ സമദിനും പുറമെ 9 മലയാളി താരങ്ങളാണ് ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡിൽ ഇടം നേടിയിരിക്കുന്നത്. ശ്രീകുട്ടൻ എം എസ്, സച്ചിൻ സുരേഷ്, നിഹാൽ സുധീഷ്, വിബിൻ മോഹനൻ, ബിജോയി വർഗീസ്, മുഹമ്മദ് അസ്സർ, മുഹമ്മദ് അയ്മെൻ, മുഹമ്മദ് സഹീഫ്, തേജസ് കൃഷ്ണ എന്നിവരാണ് മറ്റ് മലയാളി താരങ്ങൾ.
ALSO READ : Hero Super Cup 2023 : സൂപ്പർ കപ്പ് മത്സരങ്ങൾ എവിടെ കാണാം? ഡിജിറ്റൽ, സാറ്റ്ലൈറ്റ് അവകാശങ്ങൾ ആർക്ക്?
ഇന്ന് ഏപ്രിൽ മൂന്ന് മുതൽ സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചു. ഗ്രൂപ്പ് എയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഇടം നേടിയിരിക്കുന്നത്. ബെംഗളൂരു എഫ്സിയും റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്സിയുമാണ് ഗ്രൂപ്പ് എയിലുള്ള കേരളത്തിന്റെ മറ്റ് രണ്ട് എതിരാളികൾ. കൂടാതെ യോഗ്യത മത്സരത്തിൽ ശ്രീനിധി ഡെക്കാനും രാജസ്ഥാൻ യുണൈറ്റഡ് നെറോക്ക എഫ്സി മത്സരം ജേതാക്കളും തമ്മിൽ ഏറ്റമുട്ടും. അതിലെ ജേതാക്കളാണ് ഗ്രൂപ്പ് എയിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളിയായി എത്തുക.
ഏപ്രിൽ 8 മുതലാണ് ഗ്രൂപ്പ് എ മത്സരങ്ങൾക്ക് തുടക്കം കുറിക്കുക. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ വെച്ചാണ് ബ്ലാസ്റ്റേഴ്സ്-ബിഎഫ്സി പോരാട്ടം. ഇഎംഎസ് സ്റ്റേഡിയത്തിന് പുറമെ മഞ്ചേരി പയ്യനാട് സ്റ്റേഡിയവും ടൂർണമെന്റിന് വേദിയാകും. ഏപ്രിൽ 21ന് സെമി ഫൈനൽ മത്സരം ആരംഭിക്കും. ഗ്രൂപ്പ് ജേതാക്കൾ മാത്രമാണ് സെമിയിലേക്ക് ഇടം നേടുക. ഒറ്റപാദത്തിലാണ് നോക്ക്ഔട്ട് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ശേഷം ഏപ്രിൽ 25ന് ഇഎംഎസ് സ്റ്റേഡിയത്തിൽ വെച്ച് ടൂർണമെന്റിന്റെ ഫൈനൽ സംഘടിപ്പിക്കും.
കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡ് -
ഗോൾ കീപ്പർമാർ - പ്രഭ്സുഖൻ സിങ് ഗിൽ, കരൺജിത് സിങ്, സച്ചിൻ സുരേഷ്, മുഹീത് ഷബിർ
പ്രതിരോധ താരം - വിക്ടർ മോങ്ഗിൽ, മാർക്കോ ലെസ്കോവിച്ച്, ഹോർമിപാം, സന്ദീപ് സിങ്, ബിജോയി വർഗീസ്, നിഷു കുമാർ, ജെസ്സെൻ കാർനീറോ, മുഹമ്മെദ് സഹീഫ്, തേജസ് കൃഷ്ണ
മധ്യനിര - ഡാനിഷ് ഫറൂഖി, ആയുഷ് അധികാരി, ജീക്ക്സൺ സിങ്, ഇവാൻ കലിയൂഷ്നി, മുഹമ്മദ് അസ്സർ, വിബിൻ മോഹൻ.
മുന്നേറ്റ നിര - ബ്രിസ് ബ്രിയാൻ മിറാണ്ട, സൌരവ് മണ്ടൽ, രാഹുൽ കെപി, സഹൽ അബ്ദുൽ സമദ്, നിഹാൽ സുധീഷ്, ബിദ്യാസാഗർ സിങ്, ശ്രീകുട്ടൻ എംഎസ്, മുഹമ്മദ് എയ്മെൻ, ദിമിത്രിയോ ഡൈമന്റക്കോസ്, അപോസ്തൊലോസ് ഗ്യാനു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...