ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടൂർണമെന്‍റിൽ തുടര്‍ച്ചയായ രണ്ടാംവട്ടവും ഫൈനലിലെത്താന്‍ ഇന്ത്യക്ക് സാധ്യത തെളിയുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന്‍ വമ്പൻ തോല്‍വി വഴങ്ങിയതാണ് ഇന്ത്യയുടെ വഴി തെളിച്ചത് . ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് പട്ടികയിൽ നിലവില്‍ ഇന്ത്യ നാലാം സ്ഥാനത്തും പാക്കിസ്ഥാന്‍ അഞ്ചാമതുമാണ്. ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇംഗ്ലണ്ടിനെതിരെ ഇപ്പോള്‍ നടക്കുന്ന മൂന്ന് മത്സര പരമ്പരക്ക് പുറമെ വരും മാസങ്ങളില്‍ ന്യൂസിലന്‍ഡിനെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് പാക്കിസ്ഥാന് ഇനി ബാക്കിയുള്ളത്. ഇന്ത്യക്കാകട്ടെ ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റും അടുത്തവര്‍ഷം ഫെബ്രുവരിയില്‍ ഓസ്ട്രേലിയക്കെതിരെ നാലു ടെസ്റ്റും കളിക്കുന്നുണ്ട്. ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്ക് ആകട്ടെ നിലവില്‍ നടക്കുന്ന പരമ്പരില്‍ വെസ്റ്റ് ഇന്‍ഡ‍ീസിനെതിരെ ഒരു ടെസ്റ്റും ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് ടെസ്റ്റും ഉണ്ട്.


വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിൽ എല്ലാ മത്സരവും വിജയിക്കുകയും ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് ടെസ്റ്റുകളെങ്കിലും ജയിച്ച് പരമ്പര സ്വന്തമാക്കുകയും ചെയ്താല്‍ ഓസ്ട്രേലിയക്ക് ഫൈനലിലെത്താം. ഇന്ത്യക്കാകട്ടെ ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിലെ എല്ലാ മത്സരവും ജയിച്ച് ഓസ്ട്രേലിയക്കെതിരായ പരമ്പര 3-1ന് സ്വന്തമാക്കുകയും ചെയ്താല്‍ ഫൈനലിൽ എത്തും. ബംഗ്ലാദേശിനെതിരായ പരമ്പരയാണ് ഇന്ത്യക്ക് ഏറെ നിർണായകം. 


നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കക്കും മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കക്കും ഓരോ പരമ്പരകള്‍ മാത്രമാണ് ബാക്കിയുള്ളത്. ദക്ഷിണാഫ്രിക്കക്ക് ഓസ്ട്രേലിയക്കെതിരെയും ശ്രീലങ്കക്ക് ന്യൂസിലന്‍ഡിനെതിരെുമാണ് മത്സരങ്ങൾ. ഈ പരമ്പരകൾ ഇരു ടീമുകള്‍ക്കും എവേ പരമ്പരകളാണെന്നത് ഇന്ത്യയ്ക്ക് അനുകൂലമാണ്.


11 മത്സരങ്ങളില്‍ ഏഴ് ജയവും ഒരു തോല്‍വിയും മൂന്ന് സമനിലയുമായി ഓസ്ട്രേലിയക്ക് 96 പോയന്‍റും, ദക്ഷിണാഫ്രിക്കക്ക് 10 മത്സരങ്ങളില്‍ ആറ് ജയവും നാല് തോല്‍വിയും അടക്കം 72 പോയന്‍റും  ശ്രീലങ്കയ്ക്ക് 10 ടെസ്റ്റില്‍ അഞ്ച് ജയവും നാല് തോല്‍വിയും ഒരു സമനിലയും അടക്കം 64 പോയന്‍റുമുണ്ട്. ഇംഗ്ലണ്ടിന്‍റെ ഫൈനല്‍ സാധ്യത നേരത്തെ അവസാനിച്ചതിനാല്‍ വരും മത്സരങ്ങളില്‍ പാക്കിസ്ഥാന്‍റെ പ്രകടനം ഇന്ത്യക്ക് ഏറെ നിര്‍ണായകമാകും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.