മുഖം മറച്ചത് അവളുടെ സ്വന്തം ഇഷ്ടപ്രകാരം, അവളുടെ ഉടമയല്ല, പങ്കാളിയാണ് താന്‍, സൈബര്‍ വിവാദങ്ങള്‍ക്ക് മറുപടിയുമായി ഇര്‍ഫാന്‍ പഠാന്‍
ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍റെ ഭാര്യ സഫ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുടുംബ ചിത്രത്തിനെതിരെ വിദ്വേഷ പ്രചാരണം ...
Baroda: ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍റെ ഭാര്യ സഫ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുടുംബ ചിത്രത്തിനെതിരെ വിദ്വേഷ പ്രചാരണം ...
ഇര്‍ഫാന്‍റെ മകന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കുടുംബ ചിത്രത്തില്‍ സഫയുടെ മുഖം ബ്ലര്‍ ആക്കിയിരിക്കുകയാണ്. ഇതാണ് സൈബര്‍ വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്. ഭാര്യയുടെ മുഖം പുറത്തുകാണിക്കാന്‍ ഇര്‍ഫാന്‍ പഠാന്‍ (Irfan Pathan) സമ്മതിക്കുന്നില്ലെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രധാന വിമര്‍ശനം.
സൈബര്‍ ലോകത്ത് തനിക്കെതിരായി ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇര്‍ഫാന്‍ തന്നെ രംഗത്തെത്തി. ഈ ചിത്രം ബ്ലര്‍ ചെയ്ത് സഫ തന്നെയാണ് മകന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത് എന്നാണ് ഇര്‍ഫാന്‍ പഠാന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞത്. താന്‍ ഭാര്യയുടെ ഉടമയല്ലെന്നും പങ്കാളിയാണെന്നും ഇര്‍ഫാന്‍ പറഞ്ഞു.
എന്‍റെ രാജ്ഞിയാണ് ഈ ചിത്രം മകന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. ഈ ചിത്രം ഏറെ വിദ്വേഷ പ്രചാരണത്തിന് വഴി തെളിച്ചു. അവളുടെ ഇഷ്ടപ്രകാരം അവൾ തന്നെയാണ് ഈ ചിത്രം ബ്ലര്‍ ചെയ്ത്
പോസ്റ്റ് ചെയ്തത്, ഇര്‍ഫാന്‍ മറുപടിയായി ട്വീറ്റ് ചെയ്തു. ഒപ്പം വിവാദത്തിനു കാരണമായ കുടുംബ ചിത്രവും ഇര്‍ഫാന്‍ വീണ്ടും ട്വീറ്റ് ചെയ്തിരുന്നു. കൂടാതെ #herlifeherchoice എന്ന ഹാഷ്ടാഗും നല്‍കിയിരുന്നു.
അതേസമയം, ചിത്രത്തിന് പിന്തുണയുമായി നിരവധിപ്പേരാണ് രംഗത്ത് എത്തുന്നത്. ചിത്രത്തില്‍ ഭാര്യ സഫയും ഇര്‍ഫാന്‍റെ മകനുമാണ് ഉള്ളത്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഇര്‍ഫാന്‍ കായിക സംബന്ധിയായതും അല്ലാത്തതുമായ വിഷയങ്ങളിലും തന്‍റെ അഭിപ്രായം പങ്കുവെക്കാറുണ്ട്. കർഷക സമരം, ഇസ്രയേല്‍ - ഫലസ്തീൻ വിഷയങ്ങളിൽ ഏറെ വിമര്‍ശനവും പഠാന്‍ നേരിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...