ലോര്‍ഡ്സ്: 2019ലെ ലോകകപ്പ്‌ മാമാങ്കം അവസാനിച്ചു. ചരിത്ര വിജയം നേടി ഇംഗ്ലണ്ട് തന്‍റെ കന്നി വിജയം കരസ്ഥമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ ഈ ലോകകപ്പില്‍ മിന്നും പ്രകടനം കാഴ്ചവച്ച താരങ്ങള്‍ ആരൊക്കെ? ഇതാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ഉന്നയിക്കുന്ന ചോദ്യം. 


ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ട് പുറത്തായെങ്കിലും ഐസിസി റാങ്കി൦ഗില്‍ ബാറ്റി൦ഗിലും ബൗളി൦ഗിലും ഇന്ത്യന്‍ താരങ്ങള്‍തന്നെയാണ് ഒന്നാമത്. ഏകദിന ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്മാരില്‍ ഒന്നാ൦ സ്ഥാനത്ത് കോ​​ഹ്‌​ലിയാണ്. 886 പോയിന്‍റ് നേടിയാണ് കോ​​ഹ്‌​ലി ഒന്നാമതെത്തിയത്. ബൗളി൦ഗില്‍ ജസ്പ്രീത് ബുംറ ആണ് ഒന്നാം സ്ഥാനത്ത്. 809 പോയിന്‍റ്  ആണ് ബുംറക്ക് ഉള്ളത്.


അതേസമയം, ബാറ്റ്‌സ്മാന്മാരില്‍ രണ്ടാം സ്ഥാനത്ത് രോഹിത് ശര്‍മ്മയാണ്. കെയിന്‍ വില്യംസണ്‍ ആറാം സ്ഥാനതെത്തി. ലോകകപ്പില്‍ മികച്ച പ്രകടനമാണ് വില്യസണിനെ ആറാം സ്ഥാനത്തെത്തിച്ചത്. 796 പോയിന്‍റാണ് വില്യംസണിന് ഉള്ളത്. 


ബൗളി൦ഗില്‍ രണ്ടാം സ്ഥാനത്തുള്ളത് ട്രെന്‍റ് ബോള്‍ട്ട് ആണ്. 740 പോയിന്‍റ് ആണ് ബോള്‍ട്ടിനുള്ളത്.