ഏകദിന ബൗളര്‍മാരുടെ ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. നേരത്തെ ഉണ്ടായിരുന്ന റേറ്റിംഗില്‍ നിന്ന് എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് സിറാജ് ഒന്നാം സ്ഥാനത്തേയ്ക്ക് കുതിച്ചത്. 694 പോയിന്റുമായി ഓസ്‌ട്രേലിയയുടെ പേസര്‍ ജോഷ് ഹേസല്‍വുഡിനെ മറികടന്നാണ് സിറാജ് നേട്ടം സ്വന്തമാക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രീലങ്കയ്ക്ക് എതിരെ നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ തകര്‍പ്പന്‍ പ്രകടനമാണ് സിറാജ് പുറത്തെടുത്തത്. വെറും 21 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റുകള്‍ വീഴ്ത്തിയ സിറാജ് ശ്രീലങ്കയുടെ നടുവൊടിച്ചു. 50 റണ്‍സിന് ശ്രീലങ്കയെ ഓള്‍ ഔട്ടാക്കിയ ഇന്ത്യ 10 വിക്കറ്റിന്റെ അനായസ ജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. കലാശപ്പോരിലെ സിറാജിന്റെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് എട്ടാം കിരീടം സമ്മാനിച്ചത്. 


ALSO READ: 'ഒരു പുഞ്ചിരി മാത്രം'; ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടീം പ്രഖ്യാപനത്തിന് പിന്നാലെ സഞ്ജുവിന്റെ പ്രതികരണം


ഈ വര്‍ഷം ജനുവരിയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്ന സിറാജിനെ മാര്‍ച്ചില്‍ ഹേസല്‍വുഡ് മറികടന്നിരുന്നു. തുടര്‍ന്ന് സിറാജ് 9-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മികച്ച പ്രകടനത്തിലൂടെ സിറാജ് ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചിരിക്കുന്നത്. 


സിറാജിന് പുറമെ, ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനും റാങ്കിംഗില്‍ മുന്നേറ്റമുണ്ടായി. ഒന്നാം സ്ഥാനത്തുള്ള പാകിസ്താന്‍ നായകന്‍ ബാബര്‍ അസമുമായുള്ള അന്തരം വെറും 43 പോയിന്റാക്കി കുറയ്ക്കാന്‍ ഗില്ലിനായി. നിലവില്‍ 814 പോയിന്റാണ് ഗില്ലിനുള്ളത്. ബാബര്‍ അസമിന് 857 പോയിന്റുകളുണ്ട്. ഏഷ്യാ കപ്പില്‍ 300ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുകയും ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുകയും ചെയ്തതാണ് ഗില്ലിന്റെ കുതിപ്പിന് കരുത്തായത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.