വനിതകളുടെ ടി20 ലോകകപ്പിൽ ഇന്ത്യൻ ടീം സെമി ഫൈനലിൽ പുറത്ത്. ഓസ്ട്രേലിയയോട് അഞ്ച് റൺസിനാണ് ഇന്ത്യൻ വനിതകൾ തോൽവി ഏറ്റുവാങ്ങിയത്. ഒരു ഘട്ടത്തിൽ ഫൈനൽ പ്രവേശനം ഉറപ്പിച്ച ഇന്ത്യക്ക് തിരിച്ചടിയായത് ക്യാപ്റ്റൻ ഹർമൻപ്രീത് കൌറിന്റെ റൺഔട്ടായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 173 റൺസ് വിജയലക്ഷ്യം ഉയർത്തുകയായിരുന്നു. ഇന്ത്യൻ വനിതകൾക്ക് നിശ്ചിത ഓവറിൽ 167 റൺസെ സ്കോർ ബോർഡിൽ കണ്ടെത്താൻ സാധിച്ചുള്ളൂ.


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ബേത് മൂണിയുടെ ക്യാപ്റ്റൻ മെഗ് ലാനിന്റെയും ഇന്നിങ്സ് ബലത്തിലാണ് ഇന്ത്യക്കെതിരെ 172 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. ഓപ്പണർ മൂണി അർധ സെഞ്ചുറി നേടുകയും ചെയ്തു. ഓസീസ് ക്യാപ്റ്റൻ പുറത്താകാതെ 49 റൺസെടുക്കുകയും ചെയ്തു. അഷ്ലിഗ് ഗാർഡ്നെറും ഓസീസ് നായികയ്ക്ക് മികച്ച പിന്തുണ നൽകിയിരുന്നു. ഫീൽഡിങ്ങിലെ പിഴവ് ഇന്ത്യയുടെ ബോളിങ് പ്രകടനത്തെ സാരമായി ബാധിച്ചിരുന്നു. ഇന്ത്യക്കായി ശിഖ പാണ്ഡെ രണ്ടും ദീപ്തി ശർമയും രാധ യാദവും ഓരോ വിക്കറ്റുകൾ വീതം നേടി.


ALSO READ : IND vs AUS : അശ്വിനെയും ജഡേജയെയും പോലെ നിങ്ങൾക്ക് ആകാൻ സാധിക്കില്ല; ഓസീസ് താരങ്ങളോട് ഇയാൻ ചാപ്പൽ


മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയിൽ നിന്നു തന്നെയായിരുന്നു. സ്മൃതി മന്ദന ഉൾപ്പെടെയുള്ള മൂന്ന് മുൻനിര താരങ്ങളെയാണ് ഓസീസ് ബോളർമാർ വീഴ്ത്തിയത്. തുടർന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ജെമീമ റോഡ്രിഗെസും ഹർമൻപ്രീത് കൌറും ചേർന്ന് നടത്തിയ ഇന്നിങ്സാണ് ഇന്ത്യക്ക് ജയ പ്രതീക്ഷ നൽകിയത്. 24 പന്തിൽ 43 റൺസെടുത്ത ജമീമ പുറത്തായെങ്കിലും ക്യാപ്റ്റന്റെ കൌറിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ.


15-ാം ഓവറിൽ ഇന്ത്യയുടെ റൺവേട്ടയുടെ വേഗത ഹർമൻപ്രീത് കൂട്ടിയെങ്കിലും അതേ ഓവറിൽ തൊട്ടടുത്ത പന്തിൽ റൺഔട്ടായി ഇന്ത്യൻ ക്യാപ്റ്റന് മടങ്ങേണ്ടി വന്നു. ഹർമൻപ്രീതിന്റെ റൺഔട്ട് 2019 ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെയുള്ള സെമി ഫൈനലിൽ എംഎസ് ധോണി പുറത്തായതിനെ ഓർമ്മപ്പെടുത്തി. അതിന് പിന്നാലെ റിച്ച ഘോഷും ക്യാച്ചിലൂടെ പുറത്തായതോടെ ഇന്ത്യയുടെ വിജയ പ്രതീക്ഷ അവസാനിച്ചു. ഓസ്ട്രേലിയയ്ക്കായി ഗാർഡ്നെറും ഡാർസി ബ്രൌണും രണ്ട് വിക്കറ്റുകൾ വീതം നേടി. നാളെയാണ് ടൂർണമെന്റിലെ രണ്ടാമത്തെ സെമി മത്സരം. ആതിഥേയരായ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യൻ സമയമം വൈകിട്ട് 6.30നാണ് മത്സരം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.