ICC വേൾഡ് കപ്പ് 2023 NZ vs ENG: ലോകകപ്പിലെ ആദ്യ മത്സരത്തിൽ, ന്യൂസിലൻഡ്, നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി.  വ്യാഴാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡ് ടോസ് നേടിയെങ്കിലും ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 50 ഓവറിൽ ഒമ്പത് വിക്കറ്റിന് 282 റൺസെടുത്തു. 77 റൺസ് നേടിയ ജോ റൂട്ടാണ് ടീമിൽ താരതമ്യേന മികച്ച പ്രകടനം കാഴ്ച വെച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ക്യാപ്റ്റൻ ജോസ് ബട്ട്‌ലറാണ് രണ്ടാമത്തെ മികച്ച സ്കോറർ 43 റൺസാണ് താരം അടിച്ചത് . ജോണി ബെയർസ്റ്റോ 33ഉം ഹാരി ബ്രൂക്ക് 25ഉം ലിയാം ലിവിംഗ്സ്റ്റൺ 20ഉം വിതം റൺസെടുത്തു. ആദിൽ റഷീദ് പുറത്താകാതെ 15 ഉം ഡേവിഡ് മലൻ, സാം കുറാൻ എന്നിവർ 14 റൺസ് വീതവും മാർക്ക് വുഡ് പുറത്താകാതെ 13 ഉം മൊയിൻ അലി, ക്രിസ് വോക്സ് എന്നിവർ 11 റൺസ് വീതും നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലാൻറ് 36.2 ഓവറിൽ ഒരു വിക്കറ്റിന് 283 റൺസ് അടിച്ച് കൂട്ടി അനയാസ വിജയം നേടുകയായിരുന്നു.


ന്യൂസിലൻഡിന്റെ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ ഡെവൺ കോൺവെയും രച്ചിൻ രവീന്ദ്രയും ചേർന്നുണ്ടാക്കിയ കൂട്ടുകെട്ടാണ് ന്യുസിലാൻറിൻറെ ജയം ആധികാരികമാക്കിയത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 273 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. കോൺവെ 121 പന്തിൽ പുറത്താകാതെ 152 റൺസും  റാച്ചിൻ 96 പന്തിൽ 123 റൺസുമാണ് നേടിയത്. 19 ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു കോൺവെയുടെ ഇന്നിംഗ്‌സ്. 11 ഫോറും അഞ്ച് സിക്‌സറും റാച്ചിനും കൂട്ടിച്ചേർത്തു.


ന്യുസിലാൻറിന് വേണ്ടി മാറ്റ് ഹെൻറി മൂന്ന് വിക്കറ്റും വീഴ്ത്തി. സ്പിന്നർമാരായ മിച്ചൽ സാന്റ്നറും ഗ്ലെൻ ഫിലിപ്സും രണ്ട് വീതം വിക്കറ്റുകളും ട്രെന്റ് ബോൾട്ടും രച്ചിൻ രവീന്ദ്രയും ഓരോ വിക്കറ്റ് വീതവും നേടി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.