IND vs AFG 2nd T20 Predictable Playing Eleven : അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ട്വന്റി20 മത്സരത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങും. ഇൻഡോറിലെ ഹോൾക്കാർ സ്റ്റേഡയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. ആദ്യ മത്സരത്തിലെ ജയം തുടർന്ന് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ ശ്രമിക്കുക. അതേസമയം പ്ലേയിങ് ഇലവനിൽ സഞ്ജു സാംസൺ ഇടം ലഭിക്കാൻ സാധ്യത വളരെ കുറവാണ്. ആദ്യ മത്സരത്തിൽ നിന്നും വിട്ട നിന്ന വിരാട് കോലി ഇന്ന് കളിക്കും. പരമ്പരയിൽ 1-0ത്തിന് ഇന്ത്യ മുന്നിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് കോലി പ്ലേയിങ് ഇലവനിലേക്കെത്തുമ്പോൾ അവസരം നഷ്ടപ്പെടുക തിലക് വർമയ്ക്കാണ്. കഴിഞ്ഞ മത്സരത്തിൽ ബാറ്റിങ്ങിൽ മധ്യനിര മികവ് പുലർത്തിയപ്പോൾ കാര്യമായി മാറ്റം വരുത്താൻ രോഹിത് തുനിഞ്ഞേക്കില്ല. വിക്കറ്റ് കീപ്പർ താരം ജിതേഷ് ശർമ മൊഹാലിയിൽ മോശമല്ലാത്ത പ്രകടനം പുറത്തെടുത്തതിനാൽ സഞ്ജുവിന്റെ സ്ഥാനം ഇന്നും ബെഞ്ചിൽ തന്നെയാകും. ബോളിങ്ങിൽ രവി ബിഷ്നോയിയെ മാറ്റി കുൽദീപ് യാദവിനെ പ്ലേയിങ് ഇലവനിലേക്ക് രോഹിത് ശർമ കൊണ്ടുവന്നേക്കും. മറ്റ് മാറ്റങ്ങൾക്ക് സാധ്യത വളരെ കുറവാണ്.


ALSO READ : Rohith Sharma | 100 മത്സരങ്ങളുടെ ജയം, രോഹിത് ശർമ്മ മറ്റൊരു ചരിത്രം എഴുതുന്നു


ആദ്യ ഓവറുകളിൽ പന്തുകൾ അധികം പാഴാക്കുന്നതാണ് അഫ്ഗാനെ വലയ്ക്കുന്നത്. പവർ പ്ലേ കൃത്യമായി വിനയോഗിച്ചാൽ അഫ്ഗാനിസ്ഥാന് ഇന്ത്യക്കെതിരെ മികച്ച സ്കോർ കണ്ടെത്താൻ സാധിക്കു. പ്ലേയിങ് ഇലവനിൽ അഫ്ഗാനും കാര്യമായി മാറ്റങ്ങൾ ഒന്നും ഇന്ന് ഇൻഡോറിൽ വരുത്താൻ സാധ്യതയില്ല.


ഇന്ത്യയുടെ സാധ്യത പ്ലേയിങ് ഇലവൻ  - രോഹിത് ശർമ, ശഭുമാൻ ഗിൽ, വിരാട് കോലി, ശിവം ദൂബെ, ജിതേഷ് ശർമ, റിങ്കു സിങ്, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, മുകേഷ് കുമാർ


അഫ്ഗാന്റെ സാധ്യത പ്ലേയിങ് ഇലവൻ - റഹ്മാനുള്ള ഗുർബ്ബാസ്, ഇബ്രാഹിം സദ്രാൻ, അസ്മത്തുള്ള ഒമർസായി, റഹ്മത് ഷാ, മുഹമ്മദ് നബി, നജിബുള്ള സദ്രാൻ, കരീം ജനത്, ഗുൽബാദിൻ നെയ്ബ്, ഫസൽഹഖ് ഫറൂഖി, നവീൻ-ഉൾ-ഹഖ്, മുജീബ്-ഉർ-റഹ്മാൻ.


മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിന് ഇന്ത്യ മുന്നിലാണ്. മൊഹാലിയിൽ വെച്ച് നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിനാണ് അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചത്. ബെംഗളൂരുവിൽ വെച്ചാണ് പരമ്പരയിലെ അവസാന മത്സരം.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.