നാ​ഗ്പൂർ: നാ​ഗ്പൂർ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 223 റൺസിൻ്റെ ആദ്യ ഇന്നിങ്സ് ലീഡ്. 321-7 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങി ഇന്ത്യ ലഞ്ചിന് തൊട്ടു മുമ്പ് 400 റണ്‍സിന് ഓള്‍ ഔട്ടായി. വാലറ്റക്കാരെ കൂട്ടുപിടിച്ച് അക്സര്‍ പട്ടേല്‍ നടത്തിയ പോരാട്ടത്തിന്‍റെ കരുത്തിലാണ് ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍ നേടിക്കൊടുത്തത്. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് ഏഴ് റൺസിനിടെ ഓപ്പണർ ഉസ്മാൻ ഖ്വാജയുടെ വിക്കറ്റ് നഷ്ടമായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

84 റണ്‍സെടുത്ത അക്സര്‍ പട്ടേലും 37 റണ്‍സടിച്ച മുഹമ്മദ് ഷമിയുമാണ് വാലറ്റത്ത് മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ ലീഡ് 200 കടത്തിയത്. മൂന്നാം ദിനത്തിൻ്റെ തുടക്കത്തിലെ ഇന്ത്യക്ക് രവീന്ദ്ര ജഡേജയെ(70) നഷ്ടമായി. ടോഡ് മര്‍ഫിയുടെ പന്ത് ലീവ് ചെയ്ത ജഡേജ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.185 പന്തില്‍ 70 റണ്‍സെടുത്താണ് ജഡേജ പുറത്തായത്.  


Also Read: Rohit Sharma : നാഗ്പൂരിൽ രോഹിത്തിന്റെ ഒറ്റയാൾ പോരാട്ടം; മൂന്ന് ഫോർമാറ്റുകളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ


 


ജഡേജ മടങ്ങിയതോടെ ഇന്ത്യയെ വേ​ഗം ഓൾഔട്ടാക്കാമെന്ന് കരുതിയ ഓസീസിനെയും കാണികളെയും ഞെട്ടിച്ചാണ് മുഹമ്മദ് ഷമി തകർപ്പൻ ബാറ്റിങ് പ്രകടനം കാഴ്ചവച്ചത്. ഒരു ടോപ് ഓര്‍ഡര്‍ ബാറ്റ്സമനെപ്പോലെയാണ് പത്താമനായി ക്രീസിലെത്തിയ ഷമി കളിച്ചത്. വെറും 47 പന്തുകളിൽ നിന്ന് മൂന്ന് കിടിലന്‍ സിക്‌സും രണ്ടു ബൗണ്ടറികളുമുള്‍പ്പെട്ടതായിരുന്നു ഷമിയുടെ ഇന്നിങ്സ്.


ഈ മല്‍സരത്തിലെ ഇന്നിങ്‌സോടെ ഇന്ത്യൻ റൺ മെഷീൻ വിരാട് കോഹ്ലിയുടെ റെക്കോഡ് ഷമി മറികടന്നു എന്നതും എല്ലാവരും അത്ഭുതത്തോടെ നോക്കികാണുന്നു. ടെസ്റ്റില്‍ നേടിയ സിക്‌സറുകളുടെ എണ്ണത്തിലാണ് കോഹ്ലിയെ ഷമി മറികടന്നത്. 178 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ കോഹ്ലി നേടിയിരിക്കുന്നത് 24 സിക്‌സറുകളാണ്. ഇതാണ് 85 ഇന്നിങ്‌സുകള്‍ മാത്രം കളിച്ചിരിക്കുന്ന ഷമി മറികടന്നിരിക്കുന്നത്. ഇപ്പോള്‍ 25 ടെസ്റ്റ് സിക്‌സറുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.


ഷമി പുറത്തായശേഷം ക്രീസിലെത്തിയ മുഹമ്മദ് സിറാജും അക്സറിനൊപ്പം നിന്നതോടെ ഇന്ത്യന്‍ ലീഡ് 200ഉം കടന്ന് കുതിച്ചു. എന്നാൽ അക്സർ പട്ടേൽ തൻ്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും ലഞ്ചിന് തൊട്ടു മുമ്പ് കമിന്‍സിന്‍റെ സ്ലോ ബോളില്‍ പുറത്താവുകയായിരുന്നു. 174 പന്തില്‍ നിന്ന് പത്ത് ഫോറും ഒരു സിക്‌സും സഹിതം 84 റണ്‍സാണ് അക്സർ നേടിയത്.


ഓസ്ട്രേലിയക്കായി അരങ്ങേറ്റക്കാരന്‍ സ്പിന്നര്‍ ടോഡ് മര്‍ഫി 124 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങിയപ്പോള്‍ നായകൻ പാറ്റ് കമിന്‍സ് രണ്ട് വിക്കറ്റും നേഥന്‍ ലിയോണ്‍ ഒരു വിക്കറ്റും വീഴ്ത്തി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.