Ind vs Aus: ഉറച്ചു നിന്ന് കോഹ്ലിയും രാഹുലും; തകർച്ചയിൽ നിന്ന് ജയിച്ചു കയറി ടീം ഇന്ത്യ
Ind vs Aus ODI WC 2023 score card: കോഹ്ലി - രാഹുൽ സഖ്യമാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് കര കയറ്റിയത്.
ചെന്നൈ: ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം. ഓസ്ട്രേലിയ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. വിരാട് കോഹ്ലി, കെ എൽ രാഹുൽ എന്നിവരുടെ അർദ്ധ സെഞ്ച്വറിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. സ്കോർ : ഇന്ത്യ - 201/4 (41.2)
അനായാസ വിജയം ലക്ഷ്യമിട്ട് ചേസിംഗ് തുടങ്ങിയ ഇന്ത്യയെ ഓസീസ് അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ആദ്യ ഓവറിന്റെ നാലാം പന്തിൽ ഓപ്പണാർ ഇഷാൻ കിഷനെ മടക്കി അയച്ച് മിച്ചൽ സ്റ്റാർക് ആദ്യ പ്രഹരം ഏൽപ്പിച്ചു. തൊട്ടടുത്ത ഓവറിൽ നായകൻ രോഹിത് ശർമ്മയെയും ശ്രേയസ് അയ്യരെയും പുറത്താക്കി ജോഷ് ഹേസൽവുഡ് ഇന്ത്യയെ പ്രതിരോധത്തിലാക്കി. ഇന്ത്യയുടെ മൂന്ന് മുൻനിര ബാറ്റ്സ്മാൻമാരും റണ്ണൊന്നും എടുക്കാതെയാണ് കൂടാരം കയറിയത്.
ALSO READ: സ്പിൻ ത്രയം തിളങ്ങി; കംഗാരുക്കളെ എറിഞ്ഞു വീഴ്ത്തി ഇന്ത്യ, വിജയലക്ഷ്യം 200
3 വിക്കറ്റുകൾ വീണതിന് ശേഷം ക്രീസിൽ ഒന്നിച്ച വിരാട് കോഹ്ലി - കെ എൽ രാഹുൽ സഖ്യം രക്ഷപ്രവർത്തനം ഏറ്റെടുത്തു. കരുതലോടെ ബാറ്റ് വീശിയ ഇരുവരും മെല്ലെ മെല്ലെ ലക്ഷ്യത്തിലേക്ക് അടുത്തതോടെ സമ്മർദം എതിരാളികൾക്ക് മേലായി. ബൗളർമാരെ മാറ്റി മാറ്റി പരീക്ഷിച്ചെങ്കിലും കോഹ്ലിയും രാഹുലും പതറിയില്ല. അർദ്ധ സെഞ്ച്വറി പിന്നിട്ട് ഇരുവരും കുതിപ്പ് തുടർന്നതോടെ ഓസീസ് പ്രതീക്ഷ കൈവിട്ടു.
തുടക്കത്തിൽ കോഹ്ലിയുടെ ക്യാച്ച് കൈവിട്ടതിന് മഞ്ഞപ്പടയ്ക്ക് വലിയ വിലയാണ് നൽകേണ്ടി വന്നത്. 85 റൺസുമായി കോഹ്ലി മടങ്ങുമ്പോഴേയ്ക്കും ഇന്ത്യ ജയത്തിന് അരികെ എത്തിയിരുന്നു. രാഹുലിനൊപ്പം ചേർന്ന് 165 റൺസിൻ്റെ കൂട്ടുകെട്ടാണ് കോഹ്ലി പടുത്തുയർത്തിയത്. കെ.എൽ രാഹുൽ 97 റൺസുമായി പുറത്താകാതെ നിന്നു. രാഹുൽ തന്നെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.