Chennai : 106ന് ആറ് എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ടീമിനെ നായകന്‍ വിരാട് കോലിയും (Virat Kohli) ഓള്‍റൗണ്ട‍‌ര്‍ രവിചന്ദ്രന്‍ അശ്വിനും (R Ashwin) ചേര്‍ന്ന് പൊരുതിയാണ് സന്ദര്‍ശകരായ ഇംഗ്ലണ്ടനെതിരെ ഇന്ത്യക്ക് 481 റണ്‍സ് ലീഡ് ഉയ‍ര്‍ത്തിയത്. ഇരുവരും ചേര്‍ന്നാണ് മൂന്നാം ദിനം ഇംഗ്ലണ്ടിന്‍റെ കൈയ്യില്‍ നിന്ന് നേടിയെടുത്തത്. അശ്വിന്‍ അതിനിടെ തന്‍റെ കരിയറിലെ അഞ്ചാം സെഞ്ചുറിയും നേടുകയും ചെയ്തു.
 
482 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്സിലെ പോലെ ശുഭകരമായ തുടക്കമല്ല ലഭിച്ചത്. രണ്ടാം ഇന്നിങ്സില്‍ ടീം സ്കോ‍ര്‍ 17 എത്തിയപ്പോള്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമാകുകയും ചെയ്തു. ശേഷം രണ്ട് വിക്കറ്റും കൂടി എടുത്ത് സന്ദര്‍ശകരെ ഒന്നും കൂടി സമ്മര്‍ദത്തിലാക്കുകയായുരുന്നു ആതിഥേയരായ ഇന്ത്യ. ഇംഗ്ലീഷ് ടീം നായകന്‍ ജോ റൂട്ടും (Joe Root) ഡാന്‍ ലോറന്‍സുമാണ് ഇപ്പോള്‍ ക്രീസില്‍ തുടരുന്നത്. ഏഴ് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ ഇംഗ്ലണ്ടിന് ജയിക്കാനായി രണ്ട് ദിവസത്തിനുള്ളില്‍ 429 റ​ണ്‍സെടുക്കുകയും ചെയ്യണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: IND vs ENG : R Ashwin ന്റെ മുന്നിൽ കറങ്ങി വീണ് English Team, ഇന്ത്യക്ക് 249 റൺസിന്റെ ലീഡ്


ഇന്നലെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റ​ണ്‍സിന് അവസാനിപ്പിച്ച ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിന്‍റെ തുടര്‍ച്ചയായിരുന്നു ഇന്ന്. എന്നാല്‍ ഇന്നത്തെ ദിവസത്തിന്‍റെ തുടക്കം ഇന്ത്യയുടെ തകര്‍ച്ചയാണ് ആദ്യം കണ്ടത്.  നിഭാഗ്യവശാല്‍ ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റ് റണൗട്ടിലൂടെ നഷ്ടമാക്കിയതാണ് ഇന്ത്യയുടെ വിക്കറ്റ് വീഴ്ചയ്ക്ക് തുടക്കമാകുന്നത്. പിന്നാലെ രോഹിത് ശര്‍മയും (Rohit Sharma) രഹാനെയും റിഷഭ് പന്തും അക്സ‍ര്‍ പട്ടേലും പൂജാരയുടെ പിന്നാലെ വളരെ വേഗത്തില്‍ തന്നെ ഇന്ത്യന്‍ ഡ്രസിങ് റൂമിലെത്തുകയായിരുന്നു. എന്നാലും ഒരറ്റത്ത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി നായകന്‍ വിരാട് കോലി ക്രീസില്‍ തന്നെ തുടരുകയായിരുന്നു.


പിന്നീടായിരുന്നു ഇന്ത്യക്ക് പ്രതീക്ഷ തിരികെ ലഭിച്ച ഇന്നിങ്സിന് പിറവിയെടുത്തത്. കോലിയും അശ്വിനും (R Ashwin) ചേര്‍ന്ന് 96 റ​ണ്‍സിന്‍റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഇരുവരും അര്‍ധ സെഞ്ചുറി നേടി ലീഡ് ഉയര്‍ത്തുന്നതിനിടെയാണ് മോയിന്‍ അലിക്ക് മുന്നില്‍ വീണ്ടും വിരാട് വീഴുന്നത്. ആദ്യ ഇന്നിങ്സിലും കോലി അലിയുടെ പന്തിലാണ് പുറത്തായത്.


ALSO READ: IND vs ENG: Virat Kohli ചെറുത്ത് നിന്നിട്ടും Chennai യിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് 227 റൺസിന്റെ തോൽവി


ശേഷം വാലറ്റക്കാരായ ഇഷാന്ത് ശര്‍മയ്ക്കൊപ്പവും മുഹമ്മദ് സിറാജിനോട് (Mohammed Siraj) ചേര്‍ന്ന് അശ്വിന്‍ നടത്തിയ അവസാന വിക്കറ്റുകളിലെ പ്രകടനമായിരുന്നു ഇന്ത്യക്ക് ലീഡ് 480 ഓളം ഉയര്‍ത്താന്‍ സാധിച്ചത്. അതിനിടെ താന്‍ കളിച്ച് വളര്‍ന്ന് ചെന്നൈ ഗ്രൗണ്ടില്‍ ആദ്യമായി അശ്വിന്‍ സെഞ്ചുറി നേടുകയും ചെയ്തു. താരത്തിന്‍റെ കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണിത്. 


ഇംഗ്ലണ്ടിനായി മോയിന്‍ അലിയും ജാക്ക് ലീച്ചും നാല് വിക്കറ്റുകള്‍ വീതം നേടി. ഒല്ലി സ്റ്റോണിനാണ് മറ്റൊരു വിക്കറ്റ്. രണ്ട് ദിവസം മത്സരം ബാക്കി നില്‍ക്കെ ഇംഗ്ലണ്ടിന് (England Cricket Team) ഏഴ് വിക്കറ്റും 429 റണ്‍സാണ് വിജയലക്ഷ്യം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.