IND vs ENG 2nd Test Highlights : വിശാഖപട്ടണം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 106 റൺസിന് തകർത്ത് ഇന്ത്യ. 399 റൺസ് വിജയലക്ഷ്യം വേണ്ടിരുന്ന ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് 292 റൺസിന് അവസാനിക്കുകയായിരുന്നു. ഇരു ഇന്നിങ്സിലുമായി ഒമ്പത് വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രിത് ബുമ്രയാണ് ഇന്ത്യയുടെ വിജയശിൽപി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 1-1ന് സമനിലയിൽ എത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് ദിനം ബാക്കി നിൽക്കെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ 399 റൺസ് വിജയലക്ഷ്യം ഒരുക്കിയത്. ഒമ്പത് വിക്കറ്റ് കൈയ്യിൽ ഇരിക്ക് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലീഷ് ബാറ്റർമാർക്ക് ആദ്യം ജയ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഇന്ത്യൻ ബോളിങ് ആക്രമണത്തിൽ ആത്മവിശ്വാസം നഷ്ടപ്പെടുകയായിരുന്നു. മുന്നേറ്റനിരയെ ആർ അശ്വിൻ കറക്കി വീഴ്ത്തിയപ്പോൾ വാലറ്റത്തെ ബുമ്ര വിറപ്പിച്ചോടിക്കുകയായിരുന്നു. ഓരോ ഇടവേളകളിലായി ഇംഗ്ലണ്ട് ബാറ്റർമാർ ഇംഗ്ലീഷ് ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയതോടെ ഇന്ത്യ അനയാസം ജയം നേടി.


ALSO READ : Virat Kohli : കോലിയുടെ ആ സ്വകാര്യ പ്രശ്നം ഇതാണ്... വെളിപ്പെടുത്തലുമായി എബി ഡിവില്ലിയേഴ്സ്


ആദ്യ ഇന്നിങ്സിൽ യശ്വസ്വി ജയ്സ്വാളിന്റെ ഇരട്ട സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ ശുഭ്മാൻ ഗില്ലിന്റെ ഏറെ നാളുകൾക്ക് ശേഷമുള്ള സെഞ്ചുറിയുടെ പിൻബലത്തിലാണ് ഇന്ത്യക്ക് സന്ദർശകർക്കെതിരെ 400 റൺസ് വിജയലക്ഷ്യം ഒരുക്കാൻ സാധിച്ചത്. എത്ര തന്നെ സ്കോറാണെങ്കിലും അടിച്ച് നേടുമെന്ന പറഞ്ഞ ഇംഗ്ലണ്ടിനെ പതറിയത് ബുമ്രയ്ക്ക് മുന്നിലാണ്. ആദ്യ ഇന്നിങ്സിൽ താരത്തിന്റെ ആറ് വിക്കറ്റ് നേട്ടത്തിൽ ഇംഗ്ലീഷ് നിസഹായകരാകുകയായിരുന്നു. 


ജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-1ന് സമനിലയിൽ എത്തി. പരമ്പരയിൽ ആദ്യം നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് ഇന്ത്യയെ 28 റൺസിനാണ് തോൽപ്പിച്ചത്. രാജ്കോട്ടിൽ വെച്ച് ഫെബ്രുവരി 15ന് ആണ് പരമ്പരയിലെ മൂന്നാം മത്സരം. ഇന്ത്യൻ സൂപ്പർ വിരാട് കോലി മൂന്നാം ടെസ്റ്റിന് ഇന്ത്യക്കൊപ്പം ചേരുമോ എന്നറിയാൻ ഇനിയും കാത്തരിക്കണം. പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്കും മൂന്നാം മത്സരം നഷ്ടമായേക്കും. കെഎൽ രാഹുൽ വിശ്രമത്തിന് ശേഷം തിരിച്ചെത്താനാണ് സാധ്യത.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.