Virat Kohli Covid : വിരാട് കോലിക്ക് കോവിഡ് സ്ഥിരീകരിച്ചു; ഇംഗ്ലണ്ടിലെത്തിയ മറ്റ് ഇന്ത്യൻ താരങ്ങളും നിരീക്ഷണത്തിൽ
Virat Kohli Covid കുടുംബത്തിനൊപ്പം മാലിദ്വീപിൽ അവധിക്ക് പോയതിന് ശേഷം തിരികെയെത്തിയതിന് പിന്നാലെയാണ് കോലിക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നും നിലവിൽ താരം രോഗം മുക്തനായിയെന്നും റിപ്പോർട്ടിൽ പറയുന്നു
ലണ്ടൺ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം കോവിഡിനെ തുടർന്ന് മാറ്റിവച്ച് ഇന്ത്യ-ഇംഗ്ലണ്ട് എഡ്ജ്ബാസ്റ്റൺ ടെസ്റ്റിനായി ഇന്ത്യൻ സംഘം യുകെയിലെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കോലിക്ക് വൈറസ്ബാധ സ്ഥിരീകരിക്കുന്നത്. താരത്തിന് പുറമെ മറ്റ് താരങ്ങൾക്കും കൂടി കോവിഡ് കണ്ടെത്തിയാൽ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന് മുന്നോടിയായിട്ടുള്ള ലെസ്റ്റർഷെയ്റുമായിട്ടുള്ള പരിശീലന മത്സരം റദ്ദാക്കിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കുടുംബത്തിനൊപ്പം മാലിദ്വീപിൽ അവധിക്ക് പോയതിന് ശേഷം തിരികെയെത്തിയതിന് പിന്നാലെയാണ് കോലിക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നും നിലവിൽ താരം രോഗം മുക്തനായിയെന്നും ടൈംസ് ഓഫ് ഇന്ത്യ തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ടീമിലെ മറ്റ് താരങ്ങളുടെ ആരോഗ്യ സ്ഥിതി പരിഗണിച്ചാകും ലെസ്റ്റ്ഷെയ്റിനെതിരെയുള്ള പരിശീലന മത്സരം സംഘടിപ്പിക്കുകയെന്ന് ടിഒഐയുടെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം കഴിഞ്ഞ ദിവസം വിരാട് കോലി ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ ആദ്യഘട്ട പരിശീലനത്തിന് ഇറങ്ങിയിരുന്നു.
ALSO READ : സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ; ഐയർലൻഡിനെതിരെ ഹാർദിക് പാണ്ഡ്യ ഇന്ത്യയെ നയിക്കും
മുൻ ഇന്ത്യൻ നായകൻ കോവിഡ് മുക്തനായി എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും അത് സ്ഥിരീകരിക്കാൻ താരം ഇനിയും മറ്റ് പരിശോധനകൾക്ക് വിധേയനാകേണ്ടി വരും. രോഗം പൂർണമായും മാറിയില്ലെങ്കിൽ താരത്തിന് എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് നഷ്ടമായേക്കും. നേരത്തെ കോവിഡ് ബാധിച്ചതിനെ തുടർന്ന് സ്പിന്നർ ആർ അശ്വിൻ യുകെയിലേക്ക് തിരിച്ചില്ലായിരുന്നു.
ജൂലൈ ഒന്ന് മുതലാണ് പുനഃക്രമീകരിച്ച ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മത്സരം സംഘടിപ്പിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ നിലവിൽ 2-1ന് മുന്നിലാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.