IND vs NZ : മഴയ്ത്ത് മുങ്ങി ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനം; ഹാമിൽട്ടൺ ഏകദിനവും ഉപേക്ഷിച്ചു
India vs New Zealand : ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിൽ മഴയെ തുടർന്ന് ഇത് മൂന്നാം മത്സരമാണ് ഉപേക്ഷിക്കുന്നത്
ഹാമിൽട്ടൺ : ഇന്ത്യയുടെ ന്യുസിലാൻഡ് പര്യടനത്തിലെ ഏകദിന പരമ്പരയിലെ രണ്ടം മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു. മത്സരം ആരംഭിച്ചെങ്കിലും 12 ഓവർ പിന്നിട്ടതിന് ശേഷം മഴയെത്തി കളി തടസപ്പെടുത്തുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് ഒരു വിക്കറ്റ് നഷ്ടത്തിൽ 89 റൺസെന്ന നിലയിൽ നിൽക്കുമ്പോഴാണ് വില്ലനായി മഴയെത്തിയത്. മഴ തുടർന്ന് ന്യൂസിലാൻഡ് പര്യടനത്തിൽ ഉപേക്ഷിക്കുന്ന മൂന്നാമത്തെ മത്സരമാണിത്. നേരത്ത ടി20 പരമ്പരയിൽ രണ്ട് മത്സരങ്ങൾ മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.
മലയാളി താരം സഞ്ജു സാംസണിനെ ഒഴുവാക്കി പകരം ദീപക് ഹൂഡയെ ടീമിൽ ഉൾപ്പെടുത്തിയാൻ ശിഖർ ധവാന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ഇന്ന് ഹാമിൽട്ടണിൽ ഇറങ്ങിയത്. ബാറ്റിങ് ലൈനപ്പിൽ മാറ്റം വരുത്തി സൂര്യകുമാർ യാദവിനെ വൺഡൌൺ ബാറ്ററായി ഇന്ത്യ പരീക്ഷിക്കുകയും ചെയ്തു. പരീക്ഷണം ഏകദേശം വിജയിച്ച മട്ടിൽ നിൽക്കുമ്പോഴാണ് വില്ലനായി മഴയെത്തിയത്. 25 പന്തിൽ മൂന്ന് സിക്സറും രണ്ട് ഫോറുമായി താരം 34 റൺസെടുക്കുകയും ചെയ്തു. 42 പന്തിൽ നാല് ഫോറും ഒരു സിക്സുമായി ഓപ്പണർ ശുബ്മാൻ ഗിൽ 45 റൺസെടുത്തു. മൂന്ന് റൺസെടുത്ത ക്യാപ്റ്റൻ ശിഖർ ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. മാറ്റ് ഹെൻറിയാണ് ധവാന്റെ വിക്കറ്റ് സ്വന്തമാക്കിയത്.
ALSO READ : Women's IPL : വനിതാ ഐപിഎല്ലിൽ കേരളത്തിൽ നിന്നും ഒരു ടീം ഉണ്ടാകും: ബിനീഷ് കോടിയേരി
ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിൽ മഴ മൂലം ഉപേക്ഷിക്കുന്ന മൂന്നാമത്തെ മത്സരമാണിത്. നേരത്തെ ടി20 പരമ്പരയിൽ രണ്ട് മത്സരങ്ങൾ ഇത്തരത്തിൽ ഉപേക്ഷിച്ചിരുന്നു. തുടർന്ന് ആകെ നടന്ന രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യ ജയിച്ചതോടെ പരമ്പര സ്വന്തമാക്കുകയും ചെയ്തു.
അതെപോലെ തന്നെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് ഇന്ത്യക്ക് ന്യൂസിലാൻഡിനെതിരെ ഉള്ളത്. ആദ്യ മത്സരത്തിൽ അക്ക്ലൻഡിൽ വെച്ച് കിവീസ് ഇന്ത്യയെ ഏഴ് വിക്കറ്റ് തോൽപ്പിച്ചിരുന്നു. നിർണായകമായ രണ്ടാം മത്സരമാണ് ഇന്ന് മഴയെ തുടർന്ന് ഇന്ത്യക്ക് നഷ്ടമായത്. ഇനി പരമ്പരയിൽ സമനില പിടിക്കാൻ ക്രൈസ്റ്റ്ചർച്ചിൽ വെച്ച് നടക്കുന്ന മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് ജയം സ്വന്തമാക്കണം. ആ മത്സരവും മഴയെ തുടർന്ന് നഷ്ടമായി ഇന്ത്യക്ക് പരമ്പര നഷ്ടമാകുകയും ചെയ്യും. നവംബർ 30നാണ് പരമ്പരയിലെ അവസാനത്തെയും അടുത്തതുമായ മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...