ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ - പാകിസ്താൻ ഏഷ്യാ കപ്പ് പോരാട്ടം നാളെ. ചിരവൈരികളായ പാകിസ്താനുമായി ഇന്ത്യ ഏറ്റുമുട്ടുമ്പോഴെല്ലാം ആവേശകരമായ മത്സരങ്ങളാണ് പിറന്നിട്ടുള്ളത്. അതിനാൽ തന്നെ നാളത്തെ മത്സരത്തിലും തീ പാറുന്ന പോരാട്ടം നടക്കുമെന്ന് ഉറപ്പാണ്. ശ്രീലങ്കയിലെ കാന്റിയിൽ ഉച്ചതിരിഞ്ഞ് 3 മണിയ്ക്കാണ് മത്സരം ആരംഭിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏകദിന ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ഇനി പരീക്ഷണങ്ങൾക്ക് സമയമില്ല. ആവനാഴിയിലെ എല്ലാ അസ്ത്രങ്ങൾക്കും മൂർച്ഛ കൂട്ടുക മാത്രമാണ് ഇനി ചെയ്യാനുള്ളത്. പരിക്കിൽ നിന്ന് മോചിതരായ താരങ്ങൾ ടീമിൽ മടങ്ങിയെത്തിയതിന്റെ ആവേശം ഇന്ത്യൻ ക്യാമ്പിലുണ്ട്. ടീമിന്റെ പ്രകടനത്തിലെ പോരായ്മകൾ കണ്ടെത്തി പരിഹരിക്കാൻ മികച്ച അവസരമാണ് ടൂർണമെന്റിലൂടെ ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. 


ALSO READ: ഫിറ്റ്നസ് ഇൻഫ്ലുവൻസര്‍ ലാരിസ ബോർജസ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു


ഏഷ്യാ കപ്പിൽ നേപ്പാളിനെതിരായ തകർപ്പൻ ജയത്തോടെ പാകിസ്താൻ വരവറിയിച്ചു കഴിഞ്ഞു. മുൾട്ടാനിൽ നേപ്പാളിനെ 238 റൺസിനാണ് പാകിസ്താൻ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 342 റൺസ് നേടിയപ്പോൾ നേപ്പാളിന്റെ മറുപടി ബാറ്റിംഗ് 104 റൺസിൽ അവസാനിച്ചു. 131 പന്തിൽ 151 റൺസ് നേടിയ ബാബർ അസമിന്റെയും 71 പന്തിൽ പുറത്താകാതെ 109 റൺസ് നേടിയ ഇഫ്തിഖർ അഹമ്മദിന്റെയും പ്രകടനമാണ് പാകിസ്താന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. 27 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തിയ ഷദാബ് ഖാനാണ് നേപ്പാളിന്റെ നടുവൊടിച്ചത്. 


അതേസമയം, ഇന്ത്യയുടെ ആദ്യ മത്സരമാണ് നാളെ പാകിസ്താനെതിരെ നടക്കുന്നത്. വിജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാൻ പോലും പറ്റില്ലെന്നിരിക്കെ രണ്ടും കൽപ്പിച്ചാകും പാകിസ്താനും ഇറങ്ങുക. ബാബർ അസമിന്റെ തകർപ്പൻ ഫോമിലാണ് പാക് ആരാധകർ പ്രതീക്ഷയർപ്പിക്കുന്നതെങ്കിൽ വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവരിലാണ് ഇന്ത്യ വിശ്വാസമർപ്പിക്കുന്നത്. 


സാധ്യതാ ടീം 


പാകിസ്താൻ: 1. ഫഖർ സമാൻ, 2. ഇമാം ഉൾ ഹഖ്, 3. ബാബർ അസം (C), 4. മുഹമ്മദ് റിസ്വാൻ (WK), 5. ആഘ സൽമാൻ, 6. ഇഫ്തിഖർ അഹമ്മദ്, 7. ഷദാബ് ഖാൻ, 8. മുഹമ്മദ് നവാസ് , 9. ഷഹീൻ ഷാ അഫ്രീദി, 10. നസീം ഷാ, 11. ഹാരിസ് റൗഫ്


ഇന്ത്യ: 1. രോഹിത് ശർമ (C), 2. ശുഭ്മാൻ ഗിൽ, 3. വിരാട് കോഹ്‌ലി, 4. ശ്രേയസ് അയ്യർ, 5. ഇഷാൻ കിഷൻ (WK), 6. ഹാർദിക് പാണ്ഡ്യ, 7. രവീന്ദ്ര ജഡേജ, 8. കുൽദീപ് യാദവ്, 9. മുഹമ്മദ് ഷമി, 10. മുഹമ്മദ് സിറാജ്, 11. ജസ്പ്രീത് ബുംറ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.