IND vs SA 2nd ODI : പരമ്പര പിടിക്കാൻ ഇന്ത്യ ഇന്ന് രണ്ടാം ഏകദിനത്തിന് ഇറങ്ങും; അഞ്ചാമൻ സഞ്ജുവോ അതോ റിങ്കുവോ?
SA vs IND 2nd ODI : മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ നിലവിൽ 1-0ത്തിന് മുന്നിലാണ്
Ind vs SA Match Today : ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ഏകദിനത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങും. ഗ്ക്വെബെർഹായിൽ (പോർട്ട് എലിസബത്ത്) വെച്ചാണ് പരമ്പരയിൽ രണ്ടാം മത്സരത്തിനായി ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ നിലവിൽ 1-0ത്തിന് ഇന്ത്യ മുന്നിലാണ്. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് മത്സരം ആരംഭിക്കുക. അതേസമയം ബാറ്റിങ് ലൈനപ്പിൽ മാറ്റം ഉണ്ടാകാനാണ് സാധ്യത. ടെസ്റ്റ് ടീമിനൊപ്പം ചേരുന്ന ശ്രെയസ് അയ്യറിന് പകരം റിങ്കു സിങ് ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചേക്കും.
എന്നാൽ ടീമിലെ അഞ്ചാമൻ ആരാകുമെന്ന് ചോദ്യമാണ് ഇപ്പോഴും ഉയരുന്നത്. കഴിഞ്ഞ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിനെ ബാറ്റിങ് ലൈനപ്പിലെ അഞ്ചാമന്റെ ഉത്തരവാദിത്വം നൽകി. എന്നാൽ ചെറിയ വിജയലക്ഷ്യമായതിനാൽ സഞ്ജുവിന് ആ അവസരം നിർഭാഗ്യം കൊണ്ട് വിനയോഗിക്കാൻ സാധിച്ചില്ല. ശ്രെയസ് അയ്യർ ടെസ്റ്റ് ടീമിനൊപ്പം ചേരുമ്പോൾ സഞ്ജുവിന് അയ്യരുടെ ചുമതല കെ.എൽ രാഹുൽ നൽകേണ്ടി വരും. അപ്പോൾ ടി20 സ്പെഷ്യലിസ്റ്റായ റിങ്കു സിങ് അഞ്ചാമനായി ബാറ്റിങ് ലൈനപ്പിലെത്തിയേക്കും. എന്നാൽ മറ്റ് മാറ്റങ്ങൾ ഒന്നുമില്ലാതെയാകും ഇന്ത്യൻ ഇന്ന് രണ്ടാം ഏകദിനത്തിൽ ഇറങ്ങുക.
ALSO READ : IND vs SA : ഇന്ത്യൻ ടീമിന് തിരിച്ചടി; ടെസ്റ്റ് പരമ്പരയിൽ നിന്നും ഈ താരവും പിന്മാറി
അതേസമയം ബാറ്റിങ്ങിൽ മികവ് കണ്ടെത്താൻ പ്രൊട്ടീസ് ലൈനപ്പിൽ മാറ്റം വരുത്തിയേക്കും. എന്നാൽ പകരം ആരെ ഇറക്കുമെന്നാണ് ക്യാപ്റ്റൻ എയ്ഡെൻ മക്രത്തിന് മുകളിലുള്ള സമ്മർദ്ദം. കഴിഞ്ഞ മത്സരത്തിൽ നാണക്കേഡിന്റെ വക്കിൽ നിന്നും ഭാഗ്യകൊണ്ടാണ് ദക്ഷിണാഫ്രിക്ക രക്ഷപ്പെട്ടത്.
ഇന്ത്യ- ദക്ഷിണാഫ്രിക്ക സാധ്യത ഇലവൻ
ഇന്ത്യ- റുതുരാജ് ഗെയ്ക്വാദ്, സായി സുദർശൻ, തിലക് വർമ, സഞ്ജു സാംസൺ, കെ.എൽ രാഹുൽ, റിങ്കു സിങ്, അക്സർ പട്ടേൽ, മുകേഷ് കുമാർ, അവേശ് ഖാൻ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്
ദക്ഷിണാഫ്രിക്ക - റീസാ ഹെൻഡ്രിക്സ്, ടോണി ഡി സോർസി, എയ്ഡെൻ മക്രം, റാസ്സീ വാൻ ഡെൻ ഡസ്സൻ, ഹെയ്ൻറിച്ച് ക്ലാസെൻ, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, ആൻഡിലെ ഫെഹ്ലുക്ക്വായോ, കേശവ് മഹാരാജ്, നന്ദ്രെ ബർഗർ, ലിസാഡ് വില്യംസ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.