Ind vs SA Match Today : ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങും. പാളിൽ വെച്ചാണ് പരമ്പരയിലെ അവസാനം മത്സരത്തിനായി ഇന്ത്യ ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ നിലവിൽ 1-1ന് സമനിലയിലാണ്. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് മത്സരം ആരംഭിക്കുക. അതേസമയം ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിൽ മാറ്റമുണ്ടാകാൻ സാധ്യത.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫോം കണ്ടെത്താത്ത ഓപ്പണർ റുതുരാജിന് ബെഞ്ചിലിരുത്താനാകും സാധ്യത. പകരം രജിത് പാട്ടിധാർക്ക് അരങ്ങേറ്റത്തിന് അവസരം നൽകും. രണ്ടാം മത്സരത്തിൽ നിറം മങ്ങിയ സഞ്ജു സാംസണിന് ഇന്നും കൂടി അവസരം ലഭിച്ചേക്കും. ബോളിങ്ങിൽ പേസർ മുകേഷ് കുമാറിനെ പുറത്തിരുത്തി ആകാശ് ദീപ് പ്ലേയിങ് ഇലവനിൽ എത്തിയേക്കും. കുൽദീപിന് പകരം യുസ്വേന്ദ്ര ചഹലിനും അവസരം ലഭിച്ചേക്കും.


ALSO READ : IPL 2024 Auction : സിങ് എന്ന് കേട്ടപ്പോൾ പ്രീതി സിന്റ ലേലം വിളിച്ചു, പിന്നെ മനസ്സിലായി ആ സിങ് അല്ല ഈ സിങ് എന്ന്! പഞ്ചാബിന്റെ മണ്ടത്തരത്തിൽ കോളടിച്ചത് ഈ താരത്തിന്


ആദ്യ മത്സരത്തിൽ നിന്നും നിലവിൽ ആതിഥേയരായ ദക്ഷിണാഫ്രിക്ക ശക്തമായ നിലയിലാണ്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടീമിന്റെ എല്ലാം മേഖലയും മികവ് പുലർത്തി. ഗ്ക്വെബെർഹായിലെ അത് പ്ലേയിങ് ഇലവനാകും ഇന്ന് പാളിൽ എയ്ഡെൻ മക്രത്തിന്റെ നേതൃത്വത്തിൽ ഇറങ്ങാൻ സാധ്യത.


ഇന്ത്യ- ദക്ഷിണാഫ്രിക്ക സാധ്യത ഇലവൻ


ഇന്ത്യ- രജിത് പാട്ടിധാർ, സായി സുദർശൻ, തിലക് വർമ, സഞ്ജു സാംസൺ, കെ.എൽ രാഹുൽ, റിങ്കു സിങ്, അക്സർ പട്ടേൽ, ആകാശ് ദീപ്, അവേശ് ഖാൻ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്


ദക്ഷിണാഫ്രിക്ക - റീസാ ഹെൻഡ്രിക്സ്, ടോണി ഡി സോർസി, എയ്ഡെൻ മക്രം, റാസ്സീ വാൻ ഡെൻ ഡസ്സൻ, ഹെയ്ൻറിച്ച് ക്ലാസെൻ, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, ബ്യൂറെൻ ഹെൻഡ്രിക്സ്, കേശവ് മഹാരാജ്, നന്ദ്രെ ബർഗർ, ലിസാഡ് വില്യംസ്



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.