IND vs SA : ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിനം ധവാൻ നയിക്കും; സഞ്ജു ടീമിൽ; പുതുമുഖങ്ങളായി മുകേഷ് കുമാറും രജിത് പാട്ടിധറും
India vs South Africa ODI Team : മുഹമ്മദ് ഷമ്മിയെ ഒഴികെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ റിസർവ് താരങ്ങളായ ശ്രെയസ് ഐയ്യർ, ദീപക് ചഹർ, രവി ബിഷ്നോയി എന്നീ താരങ്ങൾക്ക് ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്
ന്യൂ ഡൽഹി : ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ലോകകപ്പിന് മുന്നോടിയായിട്ടുള്ള ഏകദിന പരമ്പരയിൽ നിന്നും രോഹിത് ശർമ, വിരാട് കോലി, കെ.എൽ രാഹുൽ തുടങ്ങിയ പ്രധാന താരങ്ങൾ എല്ലാം വിശ്രമം അനുവദിച്ചതോടെ ശിഖർ ധവാനണ് ഇന്ത്യൻ ടീമിനെ നയിക്കുക. വൈസ് ക്യാപ്റ്റൻ അല്ലെങ്കിലും സഞ്ജു സാംസൺ ടീമിൽ ഇടം നേടി. ശ്രെയസ് ഐയ്യരാണ് ഉപനായകൻ. നേരത്തെ സഞ്ജു സാസംൺ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാകാൻ സാധ്യതയുണ്ടെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ടി20 ലോകകപ്പിൽ ഇടം നേടിയ മുഹമ്മദ് സിറാജ് മാത്രമാണ് ടീമിൽ ഇടം നേടിട്ടുള്ളത്.
മധ്യപ്രദേശ് ബാറ്റർ രജിത് പാട്ടിധർക്കും ബംഗാൾ പേസർ മുകേഷ് കുമാറിനും ആദ്യമായി ഇന്ത്യൻ ടീമിലേക്ക് വിളി ലഭിക്കുകയും ചെയ്തു. കൂടാതെ മുഹമ്മദ് ഷമ്മിയെ ഒഴികെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ റിസർവ് താരങ്ങളായ ശ്രെയസ് ഐയ്യർ, ദീപക് ചഹർ, രവി ബിഷ്നോയി എന്നീ താരങ്ങൾക്ക് ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്.
ALSO READ : Viral Video : കുട്ടിച്ചാത്തൻ കൊമ്പും വാളും കൈയ്യിലേന്തി അയാൾ കോഴിക്കോട് ബീച്ചിലെത്തി; ആളെ പിടികിട്ടിയോ?
ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യൻ ടീം
ശിഖർ ധവാൻ, ശ്രെയസ് ഐയ്യർ, റുതരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, രജത് പാട്ടിധാർ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ഷാഹ്ബാസ് അഹമ്മദ്, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, രവി ബിഷ്നോയി, മുകേഷ് കുമാർ, ആവേഷ് ഖാൻ, മുഹമ്മദ് സിറാജ്, ദീപക് ചഹർ, എന്നിങ്ങിനെയാണ് ടീം
ഒക്ടോബർ ആറിനാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ആറിന് ലഖ്നൌവിൽ വെച്ചാണ് ആദ്യ മത്സരം. തുടർന്ന് ഒക്ടോബർ 9, 11 തീയതികളിലായിട്ടാണ് മറ്റ് മത്സരങ്ങൾ നടക്കുക. റാഞ്ചിയിലും ഡൽഹിയിലും വെച്ചാണ് മറ്റ് രണ്ട് മത്സരങ്ങൾ നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...