തിരുവനന്തപുരം : ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 107 റൺസിന്റെ വിജയലക്ഷ്യം. തിരുവനന്തപുരം കാര്യവട്ടത്ത് പുരോഗമിക്കുന്ന മത്സരത്തിൽ ഇന്ത്യയുടെ ബോളിങ് ആക്രമണത്തിൽ തകർന്നടിയുകയായിരുന്നു. മുന്നേറ്റ നിര തകർന്നടിഞ്ഞപ്പോൾ സ്പിന്നർ കേശവ് മഹാരാജിന്റെ ബാറ്റിങ് മികവിലാണ് ദക്ഷിണാഫ്രിക്കയുടെ സ്കോർ 100 കടന്നത്. മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കിയ അർഷ്ദീപ് സിങ്ങാണ് ആഫ്രിക്കൻ ബാറ്റിങ് നിര തകർത്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ സന്ദർശകരുടെ ക്യാപ്റ്റൻ പുറത്താക്കി ഇന്ത്യൻ ബോളർമാർ ആധിപത്യം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് ഇന്ത്യൻ പിച്ചിൽ പരിചയ സമ്പന്നനായ ക്വിന്റൺ ഡിക്കോക്കിനെയും ബോൾഡാക്കി അർഷ്ദീപ് ദക്ഷിണാഫ്രിക്കൻ മുന്നേറ്റ നിരയെ തകർത്ത് കളയുകയായിരുന്നു. ഡേവിഡ് മില്ലറും ആറാമതായി ക്രീസിലെത്തിയ ട്രിസ്റ്റൻ സ്ബ്ബസും കൂടി പൂജ്യനായി മടങ്ങിയപ്പോഴും ദക്ഷിണാഫ്രിക്കൻ സ്കോർ 10 പോലും കടന്നില്ല. 


ALSO READ : India vs South Africa T20: ഗാംഗുലി, കെ മാധവൻ, എഎൻ ഷംസീർ- കളികാണാനെത്തിയ പ്രമുഖർ


ശേഷം ക്രീസിൽ നിന്ന ആഡം മർക്രവും വെയിൻ പാർനെലും ചേർന്ന് ദക്ഷിണാഫ്രിക്കയെ രക്ഷിപ്പെടുത്താൻ ഒരു ശ്രമം നടത്തി. എന്നാൽ അത് അഫ്രിക്കൻ ടീമന്റെ സ്കോർ 50 എത്തുന്നതിന് മുമ്പ് അവസാനിക്കുകയും ചെയ്തു. കേശവ് മഹരാജിന്റെ 41 റൺസ് ഇന്നിങ്സാണ് 106 ഭേദപ്പെട്ട സ്കോറിലേക്ക് സന്ദർശകരെ നയിച്ചത്. 


ഇന്ത്യക്കായി അർഷ്ദീപ് മൂന്നും, ദീപക് ചഹറും, ഹർഷാൽ പട്ടേലും രണ്ടും അക്സർ പട്ടേൽ ഒരു വിക്കറ്റ് വീതം നേടി. ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയിക്കുകയായിരുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.