വാങ്കെഡെയിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയെ രക്ഷിച്ചത് ഇന്ത്യൻ പേസ് നിരയാണെങ്കിൽ അതെ നിര തന്നെയാണ് പൂണെ വെച്ച് നടന്ന രണ്ടാം ട്വന്റി20യിൽ ഇന്ത്യയെ തോൽപ്പിച്ചത്. ഏഴ് നോ-ബോളുകളാണ് ഇന്ത്യൻ പേസർമാർ എറിഞ്ഞത്. അതിൽ അഞ്ചെണ്ണം രണ്ട് ഓവറുകൾ മാത്രമെറിഞ്ഞ് അർഷ്ദീപ് സിങ്ങാണ്. അനാവശ്യമായി നോ-ബോളുകൾ എറിഞ്ഞ ഇന്ത്യയുടെ ഇടംകൈയ്യൻ പേസർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് മുൻ താരങ്ങളും സെലക്ടമാരും രംഗത്തെത്തിട്ടുണ്ട്. ഒരു പ്രൊഫെഷണൽ താരം ഒരിക്കലും വരുത്തിവെക്കാൻ പാടില്ലാത്ത തെറ്റാൻ അർഷ്ദീപിന്റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നതെന്ന് മുൻ ഇന്ത്യൻ താരങ്ങൾ കുറ്റപ്പെടുത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

താരം ആകെ മത്സരത്തിൽ എറിഞ്ഞത് രണ്ട് ഓവറുകൾ മാത്രമാണ്. ആ 12 പന്തിൽ നിന്നാണ് അർഷ്ദീപ് അഞ്ച് നോ-ബോളുകൾ എറിഞ്ഞത്. ഇതാണ് ഇടകൈയ്യൻ പേസിക്കെതിരെ വിമർശനം ഉയരാനുള്ള കാരണം. ടി20 ലോകകപ്പിനിടെ അസുഖ ബാധിതനായി ഇന്ത്യൻ ടീമിൽ നിന്നും ദീർഘനാളായി മാറി നിന്ന താരം ആദ്യമായിട്ടാണ് ലങ്കയ്ക്കെതിരെയുള്ള രണ്ടാം ടി20 പന്തെറിഞ്ഞത്. ആദ്യ മത്സരത്തിൽ രണ്ട് വിക്കറ്റെടുത്ത ഹർഷാൽ പട്ടേലിന് പകരമാണ് ഹാർദിക് പാണ്ഡ്യ അർഷ്ദീപിന് അവസരം നൽകിയത്.


ALSO READ : Sanju Samson: സഞ്ജുവിന് പരിക്ക്, രണ്ട് മത്സരങ്ങൾ നഷ്ടമാകും


പരിക്ക് ഭേദമായി വരുന്ന ഒരു താരം ഒരിക്കലും നേരിട്ട് രാജ്യാന്തര മത്സരങ്ങൾ കളിക്കരുതെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപ്പണർ ഗൗതം ഗംഭീർ പറഞ്ഞു. പ്രാദേശിക മത്സരങ്ങൾ കളിച്ച് താളം കണ്ടെത്തിയതിന് ശേഷമാകണം രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ. കാരണം നോ-ബോളുകൾ ഒരിക്കലും അനുവദനീയമായ ഒരു പിഴവായി കണക്കാക്കില്ലയെന്ന് ഗംഭീർ മത്സരത്തിന് ശേഷം സ്റ്റാർ സ്പോർട്സിന്റെ ചർച്ചയിൽ പറഞ്ഞു.


ഒരു പ്രൊഫെഷ്ണൽ താരമാകുമ്പോൾ ഇത് ഒരിക്കല്ലും ചെയ്യാൻ പാടില്ല. നോ ബോളുകൾ എറിയാതിരിക്കുക എന്നത് ബോളുമാർ വരുത്തേണ്ട നിയന്ത്രണമാണെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ പറഞ്ഞു. മത്സരത്തിന് ശേഷം ചിലർ പറഞ്ഞു ചില കാര്യങ്ങൾ തങ്ങളുടെ നിയന്ത്രണത്തിൽ അല്ലയെന്ന്, എന്നാൽ നോ- ബോളുകൾ എറിയാതിരിക്കുക എന്നത് ബോളർമാരുടെ നിയന്ത്രണത്തിലാണെന്ന് സുനിൽ ഗവാസ്ക സ്റ്റാർ സ്പോർട്സ് ഒരുക്കിയ ചർച്ചയിൽ വ്യക്തമാക്കി. 


ടി20 ക്രിക്കറ്റിൽ നോ ബോളുകൾ ഒരിക്കലും താങ്ങാവുന്നതല്ല. അതും ഒന്നോ രണ്ടോ അല്ല നിരവധി നോ-ബോളുകളാണ് ലങ്കയ്ക്കെതിരെ ഇന്ത്യൻ താരങ്ങൾ എറിഞ്ഞത്. ആ നോ-ബോളുകളിലൂടെ തന്നെ ഏകദേശം 30തോളം റൺസാണ് ഇന്ത്യ ലങ്കയ്ക്ക് വിട്ട് നൽകിയതെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ സെലക്ടർ സബ കരീം ഇന്ത്യ ന്യൂസിനോട് പറഞ്ഞു.


മത്സരത്തിൽ ഏഴ് നോ-ബോളുകൾ എറിഞ്ഞ ഇന്ത്യൻ പേസർമാർ 27 റൺസാണ് വിട്ടു കൊടുത്തത്. മത്സരത്തിൽ ഇന്ത്യ തോറ്റതോ 16 റൺസിന്. അർഷ്ദീപിന് പുറമെ അവസാന ഓവറിൽ ശിവം മാവി, ഉമ്രാൻ മാലിക്ക് എന്നിവരാണ് നോ-ബോളുകൾ എറിഞ്ഞ മറ്റ് താരങ്ങൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.