ന്യൂഡല്‍ഹി: പുതിയ പരിശീലകനായി ചുമതലയേറ്റ ഗൗതം ഗംഭീറിന് കീഴില്‍ ആദ്യ പരമ്പരയ്ക്ക് തയ്യാറെടുത്ത് ഇന്ത്യ. ശ്രീലങ്കയ്ക്ക് എതിരെ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. ജൂലൈ 27ന് നടക്കുന്ന ടി20 മത്സരത്തോടെ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിന് തുടക്കമാകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയുടെ ടി20 നായകനായി സൂര്യകുമാര്‍ യാദവിനെ നിയമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ, 2023ലെ ഏകദിന ലോകകപ്പിന് ശേഷം രണ്ട് ടി20 പരമ്പരകളില്‍ ഇന്ത്യയെ നയിച്ച പരിചയം സൂര്യകുമാര്‍ യാദവിനുണ്ട്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്ക് എതിരെ നടന്ന പരമ്പരകളില്‍ ആകെ 7 മത്സരങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ 5 മത്സരങ്ങളിലും ഇന്ത്യയെ വിജയത്തിലേയ്ക്ക് നയിക്കാന്‍ സൂര്യകുമാറിന് കഴിഞ്ഞു. 


ALSO READ: ആടിയുലഞ്ഞ ഇന്ത്യൻ കപ്പലിനെ താങ്ങി നിർത്തിയ കപ്പിത്താനായി സഞ്ജു; ഇന്ത്യയ്ക്ക് പരമ്പര


ജൂലൈ 27, 28, 30 തീയതികളിലായാണ് ടി20 പരമ്പര നടക്കുക. തുടര്‍ന്ന് ഓഗസ്റ്റ് 2ന് ഏകദിന പരമ്പരയ്ക്ക് തുടക്കമാകും. ഓഗസ്റ്റ് 2, 4, 7 എന്നീ തീയതികളിലാണ് ഏകദിന പരമ്പര നടക്കുക. രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും രവീന്ദ്ര ജഡേജയും ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സാഹചര്യത്തില്‍ സിംബാബ്‌വെയ്ക്ക് എതിരെ നടന്ന ടി20 പരമ്പരയിലെ യുവതാരങ്ങളുടെ പ്രകടനം ടീം സെലക്ഷനില്‍ നിര്‍ണായകമാകും. 


ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഏകദിന പരമ്പയില്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ എന്നീ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ടി20 ലോകകപ്പ് നേടിയ ശേഷം ആവശ്യത്തിന് വിശ്രമം ഇവര്‍ക്ക് ലഭിച്ചു കഴിഞ്ഞു. ശ്രീലങ്കന്‍ പര്യടനത്തില്‍ കൂടി വിശ്രമം അനുവദിച്ചാല്‍ സെപ്റ്റംബര്‍ 19ന് ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലാകും രോഹിത്തും കോഹ്ലിയും ബുംറയും കളത്തിലിറങ്ങുക. ഗൗതം ഗംഭീര്‍ പരിശീലകനായി എത്തുന്ന സാഹചര്യത്തില്‍ ശ്രീലങ്കയ്ക്ക് എതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ സീനിയര്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.