മുംബൈ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ മൂന്നാം മത്സരം നാളെ നടക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏകദിന പരമ്പരയിലെ അവസാന മത്സരമാണ്‌ നാളെ നടക്കുക. മത്സരം കട്ടക്കില്‍ നടക്കും. ബറാബതി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്കു 1.30നാണ് മത്സരം ആരംഭിക്കുന്നത്. 


പരമ്പരയില്‍ ഓരോ മത്സരം ജയിച്ച് സമനിലയില്‍നില്‍ക്കുന്ന ഇരു ടീമുകള്‍ക്കും നാളത്തെ വിജയം നിര്‍ണ്ണായകമാണ്. നാളത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം... 


ചെന്നൈയില്‍ നടന്ന ആദ്യ ഏകദിനത്തിലേറ്റ എട്ടു വിക്കറ്റിന്‍റെ കനത്ത തോല്‍വി വിശാഖപട്ടണത്തു നടന്ന രണ്ടാം ഏകദിനത്തിലെ ഗംഭീര തിരിച്ചുവരവിലൂടെ ഇന്ത്യ മറികടന്നു. 


ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും രാഹുലിന്‍റെയും സെഞ്ച്വറികളും കുല്‍ദീപ് യാദവിന്‍റെ ഹാട്രിക്ക് പ്രകടനവും ഇന്ത്യക്കു 107 റണ്‍സിന്‍റെ മികച്ച ജയം രണ്ടാം ഏകദിനത്തില്‍ നേടികൊടുത്തിരുന്നു. 


അതേസമയം, ആദ്യ ഏകദിനത്തില്‍ ഇന്ത്യ വിന്‍ഡീസിനോട് പരാജയപ്പെട്ടിരുന്നു. 8 വിക്കറ്റിനായിരുന്നു വിൻഡീസ് വിജയം നേടിയത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 287 റൺസ് നേടിയിട്ടും അനായാസമായി വിൻഡീസ് മറികടക്കുകയായിരുന്നു.


രണ്ടാം ഏകദിനത്തില്‍ നേടിയ കനത്ത വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് നാളെ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ നേരിടുക. മുന്‍പില്‍ പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യം മാത്രം... 
 


ഇന്ത്യ- രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, വിരാട് കൊഹ്‌ലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി.


വെസ്റ്റ് ഇന്‍ഡീസ്- എവിന്‍ ലൂയിസ്, ഷെയ് ഹോപ്പ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, നിക്കോളാസ് പുരാന്‍, കിരോണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), റോസ്റ്റണ്‍ ചേസ്, ജാസണ്‍ ഹോള്‍ഡര്‍, കീമോ പോള്‍, ഷെല്‍ഡണ്‍ കോട്രെല്‍, അല്‍സാറി ജോസഫ്, ഹെയ്ഡന്‍ വാല്‍ഷ്.