IND vs WI: പരമ്പര തൂത്തുവാരി ഇന്ത്യ; വിൻഡീസിനെതിരെ ചരിത്രം സൃഷ്ടിച്ച് ശിഖർ ധവാനും സംഘവും
India vs West Indies: 74 പന്തില്‍ ഏഴ് ബൗണ്ടറി ഉള്‍പ്പെടെ 58 റണ്‍സ് നേടിയ ധവാനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പരമ്പരയിലെ രണ്ടാം ഫിഫ്റ്റിയോടെ തിളങ്ങിയ ധവാനെ ഹെയ്ഡന്‍ വാല്‍ഷ് പുറത്താക്കി
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: India vs West Indies: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയും ധവാനും കൂട്ടരും തൂത്തുവാരി. മൂന്നാം മത്സരത്തില്‍ 119 റണ്‍സിനാണ് ഇന്ത്യയുടെ ജയം. മഴ വില്ലനായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 36 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 225 എന്ന നിലയില്‍ നില്‍ക്കവെ വീണ്ടും മഴ മത്സരം തടസപ്പെടുത്തുകയുണ്ടായി. ഇതോടെ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം 35 ഓവറില്‍ 257 എന്ന നിലയിലേക്ക് വിജയലക്ഷ്യം പുനര്‍നിശ്ചയിക്കുകയായിരുന്നു. ക്രിക്കറ്റിൽ മോശം കാലാവസ്ഥ മൂലമോ മറ്റേതെങ്കിലും കാരണങ്ങളാലോ കളി മുടങ്ങുകയാണെങ്കിൽ രണ്ടാമതു ബാറ്റ് ചെയ്യുന്ന ടീമിന്റെ റൺസ് കണക്കാക്കുന്നതിനുപയോഗിക്കുന്ന നിയമമാണ് ഡക്ക്വർത്ത് ലൂയിസ് നിയമം.
Also Read: കെ.എൽ രാഹുൽ വിൻഡീസിനെതിരെയുള്ള ടി20 പരമ്പരക്കില്ല; സഞ്ജിവന് വഴിതെളിയുമോ?
ശേഷം മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 26 ഓവറില്‍ 137ന് റണ്‍സിന് പുറത്താവുകയായിരുന്നു. കളിയിലേയും പരമ്പരയിലേയും താരം ശുഭ്മാൻ ഗില്ലാണ്. എങ്കിലും മഴകാരണം സെഞ്ചുറി എടുക്കാൻ ശുഭ്മാൻ ഗില്ലിന് കഴിഞ്ഞില്ല. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനം എന്തായാലും തെറ്റിയില്ല. നായകന്‍ ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 113 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ആദ്യ മത്സരത്തിലും സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ധവാന്‍-ഗില്‍ കൂട്ടുകെട്ടിന് സാധിച്ചിരുന്നുവെന്നത് ശ്രദ്ധേയം.
74 പന്തില്‍ ഏഴ് ബൗണ്ടറി ഉള്‍പ്പെടെ 58 റണ്‍സ് നേടിയ ധവാനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പരമ്പരയിലെ രണ്ടാം ഫിഫ്റ്റിയോടെ തിളങ്ങിയ ധവാനെ ഹെയ്ഡന്‍ വാല്‍ഷ് പുറത്താക്കി. ഇതോടെ വിന്‍ഡീസിനെതിരേ 1000ലധികം ഏകദിന റണ്‍സ്, ഏകദിനത്തില്‍ 800 ബൗണ്ടറി തുടങ്ങി പല റെക്കോഡുകളും ധവാന് സ്വന്തമായി. കരീബിയൻ മണ്ണിൽ വമ്പൻ റെക്കോർഡ് സൃഷ്ടിച്ച് മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ ധവാൻ പിന്തള്ളി. പിന്നാലെ മഴയെത്തിയതോടെ ഒന്നര മണിക്കൂറോളം കളി മുടങ്ങി. ഇന്ത്യന്‍ ഇന്നിങ്സ് 24 ഓവറില്‍ നില്‍ക്കവെയാണ് മഴ കളി മുടക്കിയത്. പിന്നീട് 40 ഓവറാക്കി മത്സരം ചുരുക്കിയതോടെ ഇന്ത്യയുടെ റൺസ് അതിവേഗം ഉയരുകയായിരുന്നു.
Also Read: യാത്രയയപ്പ് സമയത്ത് പെട്ടെന്ന് കോപിഷ്ഠയായി വധു, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറലാകുന്നു
ശുബ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും ചേര്‍ന്ന് 86 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് സൃഷ്ടിച്ചു. 34 പന്തില്‍ നാല് ഫോറും ഒരു സിക്സും പറത്തിയ ശ്രേയസ് മടങ്ങുമ്പോള്‍ ഇന്ത്യ 32.2 ഓവറില്‍ 199 റണ്‍സെന്ന നിലയിലായിരുന്നു. ശേഷം 36-മത്തെ ഓവറിൽ വീണ്ടുമെത്തിയ മഴ കളി നിര്‍ത്തിവെച്ചു. രണ്ട് റണ്‍സകലെ ഗില്ലിന് കന്നി ഏകദിന സെഞ്ച്വറി നഷ്ടമായതാണ് നിരാശ. 7 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 98 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നിന്നു. 7 പന്തില്‍ 6 റണ്‍സുമായി സഞ്ജുവും ക്രീസിലുണ്ടായിരുന്നു.
വിന്‍ഡീസിനായി ഹെയ്ഡന്‍ വാല്‍ഷ് രണ്ട് വിക്കറ്റും അക്കീല്‍ ഹൊസീന്‍ ഒരു വിക്കറ്റും വീഴ്ത്തി. മറുപടിക്കിറങ്ങിയ വിന്‍ഡീസിനായി ബ്രണ്ടന്‍ കിങ് (42), നിക്കോളാസ് പൂരന്‍ (42) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. യുസ് വേന്ദ്ര ചഹാല്‍ നാല് വിക്കറ്റും മുഹമ്മദ് സിറാജും ശര്‍ദുല്‍ ഠാക്കൂറും രണ്ട് വിക്കറ്റ് വീതവും അക്ഷര്‍ പട്ടേലും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റും വീഴ്ത്തിയതോടെ 26 മത്തെ ഓവറില്‍ ആതിഥേയരെ 137 റണ്‍സിൽ തളയ്ക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...