ബെംഗളൂരു : കോവിഡ് ബാധിതനായി ചികിത്സയിൽ തുടരുന്ന ഇന്ത്യയുടെ ഓപ്പണിങ് ബാറ്റർ കെ.രാഹുൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ട്വന്റി-20 പരമ്പരയിൽ പങ്കെടുക്കില്ലയെന്ന് റിപ്പോർട്ട്. താരം നിലവിൽ കോവിഡാന്തര ചികിത്സയിലായതിനെ തുടർന്നാണ് വിൻഡീസ് പരമ്പരയിൽ നിന്നും പിന്മാറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ജൂലൈ 21നാണ് ഇന്ത്യൻ ഓപ്പണർക്ക് കോവിഡ് പോസിറ്റീവാകുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പര നാളെ കഴിഞ്ഞ് ജൂലൈ 29ത് മുതലാണ് ആരംഭിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം ബിസിസിഐ പുറത്ത് വിട്ട് വീഡിയോയിൽ രാഹുലിനെ മാത്രം കാണാനിടയായില്ല. പരമ്പരയ്ക്കായി ട്രിൻഡിഡാഡിലെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തും ഭുവനേശ്വർ കുമാറും ദിനേഷ് കാർത്തിക്കിനെയുമാണ് വീഡിയോയിൽ കാണാൻ ഇടയായത്. തുടർന്നാണ് രാഹുലിന്റെ അഭാവത്വം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഉന്നയിച്ചത്.


ALSO READ :  പാക്കിസ്ഥാനെ മറികടന്ന് ഇന്ത്യയ്ക്ക് ഏകദിന പരമ്പരകളിൽ റെക്കോർഡ്


ഹിർണിയ ശസ്തക്രിയയ്ക്ക് ശേഷം രാഹുൽ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ വിശ്രമം തുടരുകയാണ്. വിൻഡീസ് പര്യടനത്തിൽ താരമുണ്ടാകില്ല, സിംബാവെക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുമ്പ് രാഹുൽ കാര്യക്ഷമ വീണ്ടെടുക്കുമെന്ന് ഇഎസ്പിഎൻ ക്രിക്ക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ താരം പരമ്പരയ്ക്ക് മുന്നോടിയായി രണ്ട് തവണ നെഗറ്റീവാകണമെന്നാൽ മാത്രമെ യാത്ര സാധ്യമാകുള്ളൂ. അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പര ആദ്യത്തെ മൂന്നെണ്ണം വെസ്റ്റ് ഇൻഡീസിൽ വെച്ചു, ബാക്കിയുള്ളവ യുഎസിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്. 


രാഹുലിന്റെ അഭാവം വിൻഡീസിനെതിരെയുള്ള ഏകദിന പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മലയാളി താരം സഞ്ജു സാംസണിന് ഗുണം ചെയ്തേക്കും. രാഹുൽ ഓപ്പണറാണെങ്കിലും നിലവിൽ ഇന്ത്യൻ ടീം വൺ ഡൗൺ ബാറ്ററുടെ അഭാവം നേരിടുന്നുണ്ട്. ഇഷാൻ കിഷനും രോഹിത് ശർമയും ഓപ്പണറാകുമ്പോൾ ശ്രയസ് ഐയ്യർ മാത്രമെ വൺ ഡൗണായി പരിഗണിക്കാൻ സാധിക്കൂ. 


ALSO READ : IND vs WI: വിൻഡീസിനെ കെട്ടുകെട്ടിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ


ബാക്കിയുള്ള സൂര്യ കുമാർ യാദവ്, ദീപക് ഹൂഡ തുടങ്ങിയ ബാറ്റർമാരെ മധ്യനിരയിൽ പരിഗണിക്കാനെ സാധിക്കു. കൂടാതെ സഞ്ജുവിന്റെ ഐർലൻഡിലെ ട്വന്റി20 പ്രകടനവും താരത്തിന് അവസരം ഒരുക്കിയേക്കും. വിൻഡീസ് പിച്ച മനസ്സിലാക്കിയ സാഹചര്യത്തിൽ ചെലപ്പോൾ ബിസിസിഐ സഞ്ജുവിനോട് ഇന്ത്യയിൽ തന്നെ തുടരാൻ നിർദേശിച്ചേക്കും.


ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ സംഘം : രോഹിത് ശർമ, ശ്രയസ് ഐയ്യർ, സൂര്യകുമാർ യാദവ്, അക്സർ പട്ടേൽ, ദീപക് ഹൂഡാ, ഹാർദിക് പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ. ദിനേഷ് കാർത്തിക്ക്, ഇഷാൻ കിഷൻ, കെ.എൽ രാഹുൽ (കോവിഡ് ബാധിതൻ), റിഷഭ് പന്ത്, അർഷ്ദീപ് സിങ്, അവേഷ് ഖാൻ, ഭുവനേശ്വർ കുമാർ, ഹർഷാൽ പട്ടേൽ, കുൽദീപ് യാദവ്, രവി ബിഷ്നോയി.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.