മുംബൈ : ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. ശിഖർ ധവാൻ ടീമിനെ നയിക്കും. 2021ലെ ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിന് പിന്നാലെ ആദ്യമായിട്ടാണ് സഞ്ജു ഇന്ത്യയുടെ ഏകദിന സ്ക്വാഡിൽ ഇടം നേടുന്നത്. അന്താരാഷ്ട്ര കരിയറിൽ ഇതുവരെ മലയാളി താരം ഒരു ഏകദിനത്തിൽ മാത്രമെ ഇന്ത്യൻ ജേഴ്സി അണിഞ്ഞിട്ടുള്ളു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സഞ്ജുവിന് പുറമെ ഇഷാൻ കിഷനെയും വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിൽ ഉൾപ്പെടുത്തിട്ടുണ്ട്. രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ. ഇംഗ്ലീഷ് പര്യടനത്തിന് ശേഷം ഇന്ത്യൻ ടീം നായകൻ രോഹിത് ശർമ, വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രിത് ബുമ്ര എന്നിവർക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. 2020 ഡിസംബറിന് ശേഷം ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗിൽ ഏകദിന ടീമിൽ തിരികെയെത്തി. 


ALSO READ : ഒരു വർഷത്തിനിടെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി ബിസിസിഐ നിയമിച്ചത് 8 താരങ്ങളെ



മൂന്ന് വീതം ഏകദിനവും ട്വന്റി 20 മത്സരങ്ങളുമാണ് വിൻഡീസ് പര്യടനത്തിൽ ഇന്ത്യക്കുള്ളത്. ക്വീൻസ് പാർക്ക് ഓവൽ, പോർട്ട് ഓഫ് സ്പെയിൻ, ട്രിനിഡാഡ് എന്നിവടങ്ങളിൽ വെച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുക. 



ഇന്ത്യൻ ടീം സ്ക്വാഡ്


ശിഖർ ധവാൻ, രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രയസ് ഐയ്യർ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ഷാർദുൽ താക്കൂർ, യുസ്വേന്ദ്ര ചഹൽ, അക്സർ പട്ടേൽ, അവേഷ് ഖാൻ, പ്രസിദ്ദ കൃഷ്ണ, മുഹമ്മദ് സിറാജ്. അർഷ്ദീപ് സിങ്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.