ഡബ്ലിൻ: അയർലണ്ടിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. നിർണായകമായ രണ്ടാം മത്സരത്തിൽ ആതിഥേയരെ 33 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ യുവനിര കപ്പടിച്ചത്. ഇന്ത്യ ഉയർത്തിയ 186 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലണ്ടിന് 8 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് നേടാനെ സാധിച്ചുള്ളൂ.


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ഓപ്പണർമാരായ യശസ്വി ജയ്സ്വാളും ഋതുരാജ് ഗെയ്ക്വാദും ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 29 റൺസ് കൂട്ടിച്ചേർത്തു. ജയ്സ്വാൾ 18 റൺസുമായി മടങ്ങി. മൂന്നാമനായി ക്രീസിലെത്തിയ തിലക് വർമ്മ വീണ്ടും നിരാശപ്പെടുത്തി. ആദ്യ മത്സരത്തിൽ റൺസ് ഒന്നും നേടാനാകാതെ ആദ്യ പന്തിൽ പുറത്തായ തിലക് വർമ്മയ്ക്ക് ഇന്ന് വെറും 1 റൺസ്‌ നേടാനേ സാധിച്ചുള്ളൂ. ഫോമിലായിരുന്ന ഗെയ്ക്വാദ് 43 പന്തിൽ 58 റൺസ്‌ നേടി. മലയാളി താരം സഞ്ജു സാംസൺ കിട്ടിയ അവസരം മുതലാക്കി. 26 പന്തുകൾ നേരിട്ട സഞ്ജു 40 റൺസ്‌ നേടി മടങ്ങി. 21 പന്തിൽ 38 റൺസ്‌ നേടിയ റിങ്കു സിങ്ങും 16 പന്തിൽ 22 റൺസ്‌ നേടിയ ശിവം ദുബേയുമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്.


ALSO READ: കാര്‍ അപകടത്തിന് ശേഷം ആദ്യമായി കളിക്കളത്തില്‍; പന്തിന്റെ ബാറ്റിംഗ് വൈറല്‍


മറുപടി ബാറ്റിങ്ങിൽ അയർലണ്ടിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. പവർ പ്ലേ അവസാനിക്കും മുമ്പ് തന്നെ 3 വിക്കറ്റുകൾ അയർലണ്ടിന് നഷ്ടമായി. തുടരെ വിക്കറ്റുകൾ വീഴുമ്പോഴും ഓപ്പണർ ആൻഡ്രെ ബാൽബിർണി ഒരറ്റത്ത് പിടിച്ചു നിന്നു. 51 പന്തുകൾ നേരിട്ട ബാൽബിർണി 5 ബൗണ്ടറികളും 4 സിക്സറുകളും സഹിതം 72 റൺസ്‌ നേടി. ബാൽബിർണിയ്ക്കല്ലാതെ ഐറിഷ് നിരയിൽ മറ്റാർക്കും കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല.


ഇന്ത്യയ്ക്ക് വേണ്ടി നായകൻ ജസ്‌പ്രീത് ബുമ്ര 4 ഓവറിൽ 15 റൺസ്‌ വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്നോയ് എന്നിവരും 2 വിക്കറ്റുകൾ വീതം സ്വന്തമാക്കി. അർഷ്ദീപ് സിംഗ് ഒരു വിക്കറ്റ് വീഴ്ത്തി. ജയത്തോടെ 3 മത്സരങ്ങൾ അടങ്ങിയ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.