Pune : India England ODI മത്സരങ്ങൾ Pune യിൽ വെച്ച് തന്നെ നടത്തുമെന്ന് Maharashtra Cricket Association. പൂണെയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കാണികൾ ഇല്ലാതെ അടിച്ചിട്ട സാഹചര്യത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുകയെന്ന് അസോസിയേഷൻ അറിയിച്ചു. മൂന്ന് ഏകദിന മത്സരങ്ങളാണ് ഇംഗണ്ടിന്റെ ഇന്ത്യൻ പര്യടനത്തിൽ ഉള്ളത്. March 23, 26, 28 ദിവസങ്ങളായിട്ടാണ് മത്സരങ്ങൾ നടക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം മഹരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദാവ് താക്കെറെയുമായും പരസ്ഥിതി ടൂറിസം മന്ത്രി അദിത്യ താക്കറെയെയും നേരിൽ കണ്ട് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷൻ വികാസ് കക്കാട്ക്കർ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനമെടുത്തത്. മഹാരാഷ്ട്രയിലെ നിലവിലെ കോവിഡ് സാഹചര്യത്തിൽ കാണികളെ സ്റ്റേഡിയത്തിനുള്ള പ്രവേശിപ്പാക്കാതെ മത്സരങ്ങൾ സംഘടിപ്പിക്കാൻ ചർച്ചയിൽ തീരുമാനിക്കുകയായിരുന്നുയെന്ന് കക്കാട്ക്കർ വാർത്ത കുറിപ്പിലൂടെ അറിയിച്ചു. 


ALSO READ : India vs England Pink Test : Narendra Modi Stadium ത്തിൽ വെറും 2 ദിവസം കൊണ്ട് ജയിച്ച് India, England നെ തകർത്തത് പത്ത് വിക്കറ്റിന്


കളിക്കാരുടെയും മത്സരവുമായി ബന്ധപ്പെട്ട എല്ലാവരുടെ സുരക്ഷ കൃത്യമായി കൈകാര്യം ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. നിലവിൽ അപ്രതീക്ഷമായ സാഹചര്യത്തിൽ പരമാവധി സുരക്ഷ ഉറപ്പാക്കുമെന്ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷൻ അറിയിച്ചു. ഒപ്പം തീരുമാനങ്ങൾക്കും മറ്റ് സഹായങ്ങൾക്കും നിർദേശങ്ങൾ നൽകിയ മുൻ ഐസിസി, ബിസസിഐ അധ്യക്ഷൻ ശരദ് പവാറിന് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട് മഹാരാഷ്ട്ര ക്രിക്കറ്റ്.


ALSO READ: India vs England Pink Test : 400 Test Wicket ക്ലബിൽ ഇടം നേടി R Ashwin, ഏറ്റവും വേ​ഗത്തിൽ 400 ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരം


അതേസമയം മഹാരാഷ്ട്ര കോവിഡ് കേസുകൾ ദിനമ്പ്രതി വർധിച്ചു വരുകയാണ്. നിലവിലെ സാഹചര്യത്തിൽ പൂണെയിൽ കോവിഡ് കേസുകൾ വർധിച്ചപ്പോൾ സ്കൂളികളും കോളേജുകളും വീണ്ടും അടച്ചു. അതോടൊപ്പം മറ്റ് ജില്ലകളിൽ രാത്രി കർഫ്യൂവും ലോക്ഡൗണും പ്രഖ്യാപിച്ചിരിക്കുകയാണ് മഹാരാഷ്ട്ര സർക്കാർ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.