ധാക്ക: ഏഷ്യ കപ്പ് ഹോക്കി ടൂര്‍ണമെന്‍റില്‍ വിജയ തേരോട്ടം നിലനിറുത്തി ഇന്ത്യ ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചു. പാകിസ്ഥാനെ തകര്‍ത്താണ് പത്താമത് ഏഷ്യ കപ്പ് ഫൈനലിലേക്ക് ഇന്ത്യ പ്രവേശിച്ചത്. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യ കളിയുടെ മൂന്നാം ക്വാര്‍ട്ടര്‍ അവസാനിക്കാന്‍ ആറു മിനിറ്റ് അവശേഷിക്കെ ആദ്യ ഗോള്‍ നേടി. അവസാന ക്വാര്‍ട്ടറില്‍ മൂന്ന് ഗോളുകള്‍ നേടിയ ഇന്ത്യ പാകിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തു മുന്നേറി. സത്ബീര്‍ സിംഗ്, ഹര്‍മന്‍പ്രീത് സിംഗ്, ലളിത് ഉപാധ്യയ്, ഗുര്‍ജന്ത് സിംഗ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകള്‍ നേടിയത്.