രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ജയിച്ചാണ് ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര സ്വന്തമാക്കിയത്. ഈ പരമ്പര വിജയത്തോടെ ഇന്ത്യൻ ടീം ഏകദിന ചരിത്രത്തിലെ റെക്കോർഡ് ബുക്കുകളിൽ പ്രവേശിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയുടെ തുടർച്ചയായ 12-ാം ഏകദിന പരമ്പര വിജയമാണിത്. ഈ വിജയത്തോടെ, ഒരു രാജ്യത്തിനെതിരെ ഏറ്റവും തുടർച്ചയായി ഉഭയകക്ഷി ഏകദിന പരമ്പര നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറി. 2007 മുതൽ 2022 വരെ വെസ്റ്റ് ഇൻഡീസിനെതിരായ എല്ലാ ഏകദിന പരമ്പരകളും ഇന്ത്യ നേടിയിരുന്നു. ആദ്യ മത്സരത്തിൽ മൂന്ന് റൺസിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ രണ്ട് വിക്കറ്റിന് പരമ്പര സ്വന്തമാക്കി.


1996 മുതൽ 2021 വരെ സിംബാബ്‌വെയ്‌ക്കെതിരേ തുടർച്ചയായി 11 പരമ്പരകൾ നേടിയ പാകിസ്ഥാന്‍റെ റെക്കോർഡ് ഈ വിജയത്തോടെ ഇന്ത്യ മറികടന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.