ഹരാരെ∙ തുടർച്ചയായ മൂന്നാം ഏകദിനത്തിലും സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ പരമ്പര തൂത്തുവാരി. 124 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ  169 പന്തുകൾ ബാക്കി നിൽക്കെ വിക്കറ്റൊന്നും നഷ്ടമാകാതെ ലക്ഷ്യംകണ്ടു. അരങ്ങേറ്റ മൽസരത്തില്‍ അർധസെഞ്ചുറി നേടിയ ഫയ്സ് ഫസലിന്റെയും (61 പന്തിൽ 55) കെ.എൽ.രാഹുലിന്റെയും (70 പന്തിൽ 63) മികവിലാണ് ഇന്ത്യക്ക് അനായാസജയം സമ്മാനിച്ചത്. ഇതേ പരമ്പരയിലെ ആദ്യ മൽസരത്തില്‍ ഏകദിന അരങ്ങേറ്റം കുറിച്ച രാഹുല്‍ അന്ന്  സെഞ്ചുറി നേടുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്നാം ഏകദിനത്തിലും സിംബാബ്‌വേയെ ചെറിയ സ്‌കോറിലൊതുക്കിയാണ് ഇന്ത്യന്‍ യുവനിര കരുത്തു കാണിച്ചത്. ആദ്യ മൽസരം ഒൻപത് വിക്കറ്റിനും രണ്ടാം മൽസരം എട്ടുവിക്കറ്റിനും ജയിച്ച ഇന്ത്യ മൂന്നാം മത്സരത്തില്‍ ആധികാരികമായി  വിജയിച്ചതോടെ പരമ്പര നേട്ടം രാജകീയമാക്കി. 70 പന്തിൽ 63 റൺസെടുത്ത ലോകേഷ് രാഹുലാണ് ടോപ് സ്‌കോറർ. ഫൈസ് ഫസൽ 61 പന്തില്‍ നിന്ന്55 റൺസെടുത്തു.


നേരത്തെ, ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ  ഇന്ത്യന്‍ യുവനിര ബോളര്‍മാര്‍ക്കു മുന്നില്‍ സിംബാബ്‌വെയ്ക്കു വീണ്ടും അടിപതറി.  42.2 ഓവറിൽ 123 റൺസെടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി. 10 ഓവറിൽ 22 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് സിംബാബ്‌വെയുടെ നട്ടെല്ലോടിച്ചത്.38 റൺസെടുത്ത വൂസി സിബാൻഡയാണ് സിംബാബ്‌വെയുടെ ടോപ്സ്കോറർ. യുശ്‌വേന്ദ്ര ചാഹല്‍ എട്ട് ഓവറില്‍ 25 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും അക്ഷര്‍ പട്ടേല്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.യുശ്‌വേന്ദ്ര ചാഹല്‍ എട്ട് ഓവറില്‍ 25 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും അക്ഷര്‍ പട്ടേല്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. സിംബാബ്‌വെ നിരയിൽ രണ്ടക്കം കടക്കാനായത് നാലു പേർക്കു മാത്രം.