ദുബായ്: ട്വന്റി-20 ലോകകപ്പ്(T-20 WorldCup) ക്രിക്കറ്റിന്റെ മത്സരക്രമം പുറത്തുവിട്ട് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ICC). ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യു.എ.ഇയിലും (UAE) ഒമാനിലുമായാണ് (Oman) ടൂര്‍ണമെന്റ് നടക്കുക. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ–പാക്കിസ്ഥാൻ (India vs Pakistan) പോരാട്ടം ഒക്ടോബർ 24ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യയുടെ ആദ്യ മത്സരം തന്നെ പാക്കിസ്ഥാനെതിരെ ആണെന്നത് ക്രിക്കറ്റ് ആരാധക‌രുടെ ആകാംക്ഷ വർധിപ്പിക്കുന്നതാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യ ആതിഥ്യം വഹിക്കേണ്ട ടൂർണമെന്റ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ യുഎഇയിലും ഒമാനിലുമായി നടത്തുന്നത്. ദുബായ്, അബുദാബി, ഷാർജ എന്നിവയാണു യുഎഇയിലെ വേദികൾ. ആദ്യഘട്ട മത്സരങ്ങൾക്കാണ് ഒമാൻ വേദിയാകുക. സെപ്റ്റംബർ മുതൽ ഒക്ടോബർ പകുതി വരെ യുഎഇയി‍ൽ നടക്കുന്ന IPL മത്സരങ്ങൾക്ക് പിന്നാലെയാകും 16 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമാകുക. 


Also Read: ICC T20 World Cup 2021 : ട്വന്റി20 ലോകകപ്പ് ഇന്ത്യക്ക് പകരം UAE, Oman വേദിയാകും, ഒക്ടോബർ 17ന് ടൂർണമെന്റ് ആരംഭിക്കും


രണ്ട് ഘട്ടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ. ബംഗ്ലദേശ്, ശ്രീലങ്ക, അയർലൻഡ്, നെതർലൻഡ്സ്, സ്കോട്‌ലൻഡ്, നമീബിയ, ഒമാൻ, പാപുവ ന്യൂഗിനി എന്നീ 8 ടീമുകൾ പങ്കെടുക്കുന്ന ആദ്യഘട്ട മത്സരങ്ങൾ യുഎഇയിലും ഒമാനിലുമായി നടത്തും. 2 ഗ്രൂപ്പുകളിലായി നടക്കുന്ന 12 കളികൾക്കു ശേഷം ഓരോ ഗ്രൂപ്പിൽനിന്നും 2 ടീമുകൾ വീതം അടുത്ത ഘട്ടത്തിലേക്ക്(സൂപ്പർ 12) യോഗ്യത നേടും. ഒക്ടോബര്‍ 17നാണ് ഐ.സി.സി ടി20 ലോകകപ്പ്‌ യോഗ്യതാ റൗണ്ടിലെ ഉദ്ഘാടന മത്സരം. ഗ്രൂപ്പ് ബിയിലെ ഒന്നാം റൗണ്ട് മത്സരമാണ് ആദ്യം നടക്കുന്നത്. ഒമാനില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയരെ പാപ്പുവ ന്യൂഗിനിയാണ് നേരിടുന്നത്.


Also Read: IPL 2021 : ബാക്കിയുള്ള ഐപിഎൽ മത്സരങ്ങൾ സെപ്റ്റംബർ 19 മുതൽ, ഒക്ടോബർ 15ന് ഫൈനൽ 


ടീമുകളെല്ലാം ഗ്രൂപ്പ് ഒന്നിലും രണ്ടിലുമായിട്ടാണ് അണിനിരക്കുന്നത്. ഗ്രൂപ്പ് ഒന്നില്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ് എന്നിവരും ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ന്യൂസിലാന്റ് എന്നീ ടീമുകളുമാണുള്ളത്. ഇവര്‍ക്കൊപ്പമാണ് യോഗ്യതാ റൗണ്ടില്‍ ജയിക്കുന്ന രണ്ടു ടീമുകള്‍ വീതം കൂടിച്ചേരു്ന്നത്. 23ലെ ഉദ്ഘാടന മത്സരത്തില്‍ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും. അന്ന് തന്നെ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ കളിക്കും. 


Also Read: Ravi Shastri: ടി-20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോ‌ർട്ടുകൾ


ഇന്ത്യയും പാകിസ്ഥാനുമായി പരമ്പരകളൊന്നും കളിക്കാത്തതിനാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വമ്പൻ തുകയാണ് ഐ സി സിക്ക് ടെലിവിഷന്‍ വരുമാനമായി ലഭിക്കുന്നത്. ഇതിനു മുമ്ബ് 2019ല്‍ നടന്ന ICC ക്രിക്കറ്റ് ലോകകപ്പിലാണ് ഇരുവരും പരസ്പരം കളിച്ചത്. പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിനു ശേഷം ഒക്ടോബര്‍ 31ന് ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടും. തുടര്‍ന്ന് നവംബര്‍ മൂന്നിന് അഫ്‌ഗാനിസ്ഥാനെയും ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തില്‍ യോഗ്യതാ റൗണ്ട് ജയിച്ചു വരുന്ന ടീമിനെയും ഇന്ത്യ നേരിടും. 
നവംബര്‍ 10,11 തീയതികളിലാണ് സെമിഫൈനലുകള്‍. കലാശപോരാട്ടം നവംബര്‍ 14ന് ദുബായിലാണ് നടക്കുക.



 


അതേസമയം രാജ്യത്തെ ഭരണമാറ്റം ക്രിക്കറ്റിനെ ബാധിക്കില്ലെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ക്രിക്കറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ ഒരു ഭാഗത്ത് നിന്നും ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നും ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന്‍റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിന്‍റെ പിന്നാലെയാണ് ബോര്‍ഡിന്‍റെ പ്രതികരണം. അഫ്ഗാനിസ്ഥാന്‍റെ പ്രധാന കളിക്കാരായ റാഷിദ് ഖാനും മുഹമ്മദ് നബിയും രാജ്യത്തില്ല. റാഷീദ് ഖാന്‍ ഇംഗ്ലണ്ടിലാണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ കുടുംബം കാബൂളില്‍ കുടുങ്ങിയിരിക്കുകയാണ്. അതേസമയം, നബി ദുബൈയിലാണ്. അഫ്ഗാനിസ്ഥാനെ സഹായിക്കാന്‍ ലോക നേതാക്കള്‍ മുന്നോട്ട് വരണമെന്ന് ആഗസ്റ്റ് 11ന് നബി ആവശ്യപ്പെട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക