പെര്‍ത്ത്: ബോര്‍ഡര്‍-ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ ദിനം പെര്‍ത്തിലെ പിച്ചില്‍ ബാറ്റര്‍മാരുടെ കൂട്ടക്കുരുതിയാണ് അരങ്ങേറിയത്. ഇന്ത്യയുടേയും ഓസ്‌ട്രേലിയയുടേയും ആയി 17 വിക്കറ്റുകള്‍ ആദ്യ ദിനം തന്നെ വീണു. രണ്ട് ടീമുകളും കൂടി ആകെ നേടിയത് 217 റണ്‍സ് മാത്രം. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 150 ന് ഓൾ ഔട്ടായി. കളി അവസാനിക്കുമ്പോൾ 7 വിക്കറ്റിന് 67 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ.


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയെ കാത്തിരുന്നത് ഓസ്‌ട്രേലിയയുടെ അതിശക്തമായ പേസ് ആക്രമണം ആയിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെസെല്‍വുഡും പാറ്റ് കമ്മിന്‍സും മിച്ചല്‍ മാര്‍ഷും അടങ്ങുന്ന പേസര്‍മാര്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ അക്ഷരാര്‍ത്ഥത്തില്‍ കൊന്നൊടുക്കുകയായിരുന്നു. യശസ്വി ജെയ്‌സ്വാളിനേയും മലയാളിയായ ദേവ്ദത്ത് പടിക്കലിനേയും പൂജ്യത്തിന് പുറത്താക്കി ഓസ്‌ട്രേലിയ അതി ശക്തമായ പ്രഹരം ഏല്‍പിച്ചു. 


തുടക്കത്തില്‍ അല്‍പം ഒന്ന് പിടിച്ചുനിന്നത് കെഎല്‍ രാഹുല്‍ മാത്രം ആയിരുന്നു. 74 പന്തുകളില്‍ നിന്ന് 26 റണ്‍സെടുത്ത രാഹുലിന്റെ പുറത്താകല്‍ പുതിയ വിവാദത്തിനും വഴിവച്ചിട്ടുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍, വിക്കറ്റ് കീപ്പര്‍ കാരേ കൈപ്പിടിയില്‍ ഒതുക്കിയ പന്ത് യഥാര്‍ത്ഥത്തില്‍ രാഹുലിന്റെ ബാറ്റില്‍ സ്പര്‍ശിച്ചിരുന്നില്ല. ഫീല്‍ഡ് അംപയര്‍ നോട്ടൗട്ട് വിധിച്ചെങ്കിലും ഓസ്‌ട്രേലിയ റിവ്യൂവിന് പോയി. പന്ത് ബാറ്റില്‍ തട്ടിയില്ലെങ്കിലും അള്‍ട്രാ എഡ്ജ് ടെസ്റ്റില്‍ സ്‌നിക്കോ മീറ്ററില്‍  സ്‌പൈക്ക് കണ്ടതോടെ തേര്‍ഡ് അംപയര്‍ ഔട്ട് വിളിക്കുകയായിരുന്നു. മറ്റൊരു ആംഗിളില്‍ നിന്നുകൂടി പരിശോധിക്കണം എന്ന രാഹുലിന്റെ ആവശ്യം നിരസിക്കപ്പെടുകയും ചെയ്തു. ഈ നിരസത്തോടെയാണ് ഒടുവില്‍ രാഹുല്‍ ക്രീസ് വിട്ടത്.


പിന്നീട് ഋഷഭ് പന്തും ധ്രുവ് ജുറേലും ചേര്‍ന്ന് ഒരു കൂട്ടുകെട്ട് ഉയര്‍ത്തുമെന്ന പ്രതീക്ഷ സമ്മാനിച്ചു. എന്നാല്‍ 20 പന്തില്‍ 11 റണ്‍സെടുത്ത് ജുറേല്‍ പുറത്തായി. തുടര്‍ന്നുവന്ന വാഷിങ്ടണ്‍ സുന്ദറിന് നാല് റണ്‍സേ ചേര്‍ക്കാന്‍ ആയുള്ളു. ഇതിന് ശേഷം ആണ് നിതീഷ് കുമാര്‍ റെഡ്ഡി എത്തുന്നത്. ഇന്ത്യയ്ക്ക് 150 എന്ന മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത് പന്ത്- നിതീഷ് കൂട്ടുകെട്ടായിരുന്നു. 78 പന്തില്‍ 37 റമ്#സെടുത്ത് പന്ത് പുറത്തായി. വെറും 59 പന്തില്‍ 41 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആയി. വെറ്ററന്‍ താരം വിരാട് കോലി സെക്കന്‍ഡ് ഡൗണ്‍ ആയി ഇറങ്ങി 5 റണ്‍സിന് പുറത്തായി.


മറുപടി ബൗളിങ്ങിനിറങ്ങിയ ഇന്ത്യ പിന്നീട് പെര്‍ത്തില്‍ കാണിച്ചത് തീ പാറുന്ന പ്രകടനം ആയിരുന്നു. ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ചേര്‍ന്ന ബൗളിങ് നിര ഓസ്‌ട്രേലിയയെ ശരിക്കും വലിഞ്ഞുമുറുക്കി. ആദ്യ മത്സരത്തിനിറങ്ങിയ ഹര്‍ഷിത് റാണയും മികച്ച രീതിയില്‍ പന്തെറിഞ്ഞു. പത്ത് ഓവര്‍ എറിഞ്ഞ ബുംറ വെറും 17 റണ്‍സ് വിട്ടുകൊടുത്ത് 4 വിക്കറ്റുകളാണ് വീഴ്ത്തിയത്. മൂന്ന് മെയ്ഡന്‍ ഓവറുകളും ബുംറയുടേതായി വന്നു. ഒമ്പത് ഓവറുകളാണ് മുഹമ്മദ് സിറാജ് എറിഞ്ഞത്. അതില്‍ ആറെണ്ണവും മെയ്ഡന്‍ ഓവറുകള്‍ ആയിരുന്നു. 17 റണ്‍സ് വിട്ടുകൊടുത്ത് സിറാജ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. എട്ട് ഓവറുകള്‍ എറിഞ്ഞ ഹര്‍ഷിത് രാണ 33 റണ്‍സ് വിട്ടുനല്‍കി തന്റെ ആദ്യ ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. ഏറെ നിര്‍ണായകമായ ട്രെവിസ് ഹെഡ്ഡിന്റെ കുറ്റി പറിച്ചുകൊണ്ടായിരുന്നു റാണയുടെ ആദ്യവിക്കറ്റ് നേട്ടം.


ഓസ്‌ട്രേലിയന്‍ നിരയില്‍ രണ്ടക്കം കടന്നത് മൂന്നേ മൂന്ന് പേരാണ്. നഥാന്‍ മക്‌സ്വീനി 10, ട്രെവിഡ് ഹെഡ് 11, അലെക്‌സ് കാരേ 19 എന്നിങ്ങനെയാണ് അവരുടെ സ്‌കോര്‍. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ അലെക്‌സ് കാരേയും മിച്ചല്‍ സ്റ്റാര്‍ക്കും ആണ് ക്രീസില്‍ ഉള്ളത്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.