ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ സൂര്യകുമാർ യാദവ് നയിക്കുമെന്ന് റിപ്പോർട്ട്. നവംബർ 23ന് ആരംഭിക്കുന്ന പരമ്പരയിൽ സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി തുടങ്ങിയവർക്ക് വിശ്രമം അനുവദിക്കാനാണ് സാധ്യത. കൂടാതെ പരിക്കിനെ തുടർന്ന് വിശ്രമത്തിലുള്ള ഹാർദിക് പാണ്ഡ്യയും പരമ്പരയുടെ ഭാഗമായേക്കില്ല. ഇതെ തുടർന്നാണ് സൂര്യകുമാർ യാദവിന് ഇന്ത്യയെ നയിക്കാനുള്ള ചുമതല ബിസിസിഐ ഏൽപ്പിക്കാൻ ഒരുങ്ങുന്നതെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയാണ് ഇന്ത്യക്ക് ഓസ്ട്രേലിയയ്ക്കെതിരെയുള്ളത്. നവംബർ 23ന് വിശാഖപട്ടണത്തുവെച്ചാണ് പരമ്പരയ്ക്ക് തുടക്കമാകുക. തുടർന്ന് തിരുവനന്തപുരം കാര്യവട്ടം, ഗുവാഹത്തി, നാഗ്പൂർ, ബെംഗളൂരു എന്നിവടങ്ങളിൽ വെച്ചാണ് ബാക്കി മത്സരങ്ങൾ സംഘടിപ്പിക്കുക. ഡിസംബർ മൂന്നിന് ബെംഗളൂരുവിൽ വെച്ചാണ് പരമ്പരയിലെ അവസാന മത്സരം. നവംബർ 26നാണ് കാര്യവട്ടത്ത് വെച്ചുള്ള പരമ്പരയിലെ മത്സരം. കോച്ച് രാഹുൽ ദ്രാവിഡിന് പകരം വിവിഎസ് ലക്ഷ്മൺ ഇന്ത്യൻ ടീമിന് പരിശീലനം നൽകും.


ALSO READ : Cricket World Cup 2023 Final : മലയാളി ഇല്ലെങ്കിൽ ഇന്ത്യക്ക് ലോകകപ്പ് ഇല്ല; ചരിത്രം പറയും വാസ്തവം എന്താണെന്ന്!


അതേസമയം ഇതുവരെ  പരമ്പരയ്ക്കുള്ള സ്ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. ഐർലൻഡിനെതിരെയുള്ള ടീമിലെ മിക്ക താരങ്ങൾക്കും വിളി വന്നേക്കും. ഐർലൻഡിനെതിരെയുള്ള പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയുടെ സ്ക്വാഡിൽ ഇടം നേടിയിരുന്നു. ബിസിസിഐ സെലക്ടർമാരുടെ യോഗം ഇന്ന് അഹമ്മദമബാദിൽ ചേർന്നിരുന്നു. ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.