ന്യൂ ഡൽഹി: ഓസ്ട്രേലിയയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചെങ്കിലും ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. മുന്നേറ്റ നിരയുടെ മോശം പ്രകടനം ഇന്ത്യയുടെ അനയാസ ജയത്തിന് വിലങ്ങ് തടിയുകുന്നുയെന്നാണ് വിമർശനം ഉയരുന്നത്. അതിൽ പ്രധാനമായി വൈസ് ക്യാപ്റ്റനും ഓപ്പണറുമായ കെ.രാഹുലിന്റെ പ്രകടനമാണ് പലരെയും ചൊടുപ്പിക്കുന്നത്. ഡൽഹി ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ഉപനായകൻ ഒരു റൺസിനാണ് പവലിയനിലേക്ക് മടങ്ങിയത്. അതും അനയാസം സ്കോർ ചെയ്ത് ജയിക്കാവുന്ന മത്സരത്തിൽ ടീമിനെ സമ്മർദ്ദത്തിലാഴ്ത്തും വിധമാണ് രാഹുലിന്റെ വിക്കറ്റ് വീഴ്ച.


COMMERCIAL BREAK
SCROLL TO CONTINUE READING

പരമ്പരയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി മൂന്ന് ഇന്നിങ്സുകളിൽ ബാറ്റ് ചെയ്ത താരം ആകെ നേടിയത് 38 റൺസാണ്. ഏറ്റവും ഉയർന്ന സ്കോർ 20 റൺസും. ഇന്ന് ഡൽഹിയിൽ രണ്ടാം ഇന്നിങ്സിൽ 115 റൺസ് വിജയലക്ഷ്യവുമായി ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം ഓപ്പണിങ് ഇറങ്ങിയ രാഹുൽ വെറും ഒരു രൺസെടുത്താണ് പുറത്തായത്. മികച്ച ഫോമിൽ നിൽക്കുന്ന ശുഭ്മാൻ ഗില്ലിനെ പുറത്തിരുത്തിയാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് രാഹുലിന് അവസരം നൽകുന്നത്. 


ALSO READ : IND vs AUS 2nd Test : നൂറാം ടെസ്റ്റിൽ ബൗണ്ടറി പായിച്ച് ഇന്ത്യയെ ജയിപ്പിച്ച് പുജാര; ബോർഡർ-ഗവാസ്കർ ട്രോഫി നിലനിർത്തി ഇന്ത്യ





ഇങ്ങനെ തുടർച്ചയായി നിരാശപ്പെടുത്തന്ന താരത്തെ അടുത്ത രണ്ട് മത്സരങ്ങളും പുറത്തിരുത്തണെന്നാണ് ഇന്ത്യൻ ടീം ആരാധകർ ആവശ്യപ്പെടുന്നത്. താരത്തിനെ വീണ്ടും വീണ്ടും കൂടുതൽ പരിഗണന നൽകുന്നതിനെതിരെ മുൻ ഇന്ത്യൻ പേസർ വെങ്കടേശ് പ്രസാദും രംഗത്തെത്തിയിരുന്നു. അടുത്തിടെ വിവാഹിതനായ താരത്തെ ഹണിമുണിന് പറഞ്ഞ് വിടണമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആവശ്യപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ താരത്തിനെതിരയും ടീം മാനേജ്മെന്റിനെതിരെയും രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്.




അതേസമയം ഇന്ത്യ ഡൽഹി ടെസ്റ്റിൽ ഓസ്ട്രേലിയയെ ആറ് വിക്കറ്റിന് തോൽപിക്കുകയായിരുന്നു. ഇന്ത്യയുടെ സ്പിൻ ആക്രണത്തിൽ സന്ദർശകരുടെ രണ്ടാം ഇന്നിങ്സ് 113 റൺസ് അവസാനിച്ചു. ഇരു ഇന്നിങ്സുകളിലായി രവീന്ദ്ര ജഡേജയ്ക്ക് പത്ത് വിക്കറ്റ് നേട്ടം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.