കാൺപൂർ: ക്രിക്കറ്റ് ടെസ്റ്റ് ചരിത്രത്തിൽ ലോക റെക്കോർഡിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം. ബം​ഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലാണ് ഇന്ത്യയുടെ റെക്കോ‍‍ർഡ് നേട്ടം. ആദ്യ ഇന്നിങ്സിൽ ബം​ഗ്ലാദേശ് നേടിയ 233 റൺസ് പിന്തുടർന്ന ഇന്ത്യക്ക് തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ രോ​ഹിത് ശർമയും യശ്വസി ജെയ്സ്വാളും നൽകിയത്. ഇരുവരും തകർത്തടിച്ചപ്പോൾ ഇന്ത്യ വെറും മൂന്ന് ഓവറിൽ 50 റൺസ് കടന്നു. ടെസ്റ്റ് ചരിത്രത്തിൽ ഒരു ടീമിൻ്റെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറിയെന്ന റെക്കോർഡ് ഇതോടെ ഇന്ത്യയുടെ പേരിലായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹസൻ മെഹമൂദ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ മൂന്ന് ബൗണ്ടറിയടിച്ച് യശസ്വി ജയ്സ്വാൾ വെടിക്കെട്ടിന് തിരികൊളുത്തി. ഇന്നിംഗ്സിൽ നേരിട്ട ആദ്യ രണ്ട് പന്തും സിക്സറിന് പറത്തിയാണ് നായകൻ രോഹിത് ശർമ ആരംഭിച്ചത്. മൂന്നാം ഓവറിൽ രോഹിത് ഒരു സിക്സും യശസ്വി ഒരു സിക്സും രണ്ട് ഫോറും കൂടി നേടിയതോടെ ഇന്ത്യ 50 റൺസ് അനായാസമായി കടന്നു. നാലാം ഓവറിൽ രോഹിത് ശർമ പുറത്തായെങ്കിലും ജയ്സ്വാളിന് പിന്തുണയുമായി ശുഭ്മാൻ ​ഗിൽ എത്തി. 11 പന്തിൽ നിന്ന് 23 റൺസാണ് രോഹിത് ശർമ നേടിയത്. 


Also Read: IND vs BAN: ഇടം നേടി സഞ്ജു! ബം​ഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ പ്രധാന വിക്കറ്റ് കീപ്പര്‍! പുതുമുഖങ്ങളും ടീമിൽ


 


31 പന്തിൽ അർധസെഞ്ച്വറി നേടിയ യശസ്വി ജെയ്സ്വാൾ ടെസ്റ്റിൽ ഒരു ഇന്ത്യൻ ഓപ്പണർ സ്വന്തമാക്കുന്ന അതിവേ​ഗ അർധസെഞ്ച്വറിയാണ് നേടിയത്. ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ സ്വന്തമാക്കിയ നാലാമത്തെ വേഗമേറിയ അർധസെഞ്ച്വറി കൂടിയാണിത്. റിഷഭ് പന്ത് (28 പന്തിൽ), കപിൽ ദേവ് (30 പന്തിൽ), ഷാർദ്ദുൽ താക്കർ (31) എന്നിവരാണ് ജെയ്സ്വാളിന് മുന്നിലുള്ള താരങ്ങൾ. ഇന്നിങ്സിൻ്റെ 11ാം ഓവറിൽ ടീം സ്കോർ 100 കടന്നതോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ടീമിൻ്റെ ഏറ്റവും വേ​ഗതയേറിയ സെഞ്ച്വറിയാണ് ഇന്ത്യ സ്വന്തമാക്കിയത്.  


പതിനഞ്ചാം ഓവറിൽ 51 പന്തിൽ 71 റൺസെടുത്ത ജെയ്സ്വാളിനെ ഹസൻ മെഹ്മൂദ് പുറത്താക്കി. 141.18 എന്ന സ്ട്രൈക്ക് റേറ്റിൽ‍ 12 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ജെയ്സ്വാളിൻ്റെ ഇന്നിങ്സ്. മത്സരത്തിൻ്റെ നാലാം ദിനമായ ഇന്ന് പരമാവധി ലീഡ് നേടി നാളെ ബം​ഗ്ലാദേശിനെ പുറത്താക്കി ജയം സ്വന്തമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. 26ാം ഓവർ അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 36 പന്തിൽ 39 റൺസെടുത്ത ശുഭ്മാൻ ​ഗില്ലിൻ്റെയും ഒമ്പത് റൺസെടുത്ത പന്തിൻ്റെയും വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. 41 റൺസുമായി വിരാട് കോഹ്ലിയും 30 റൺസുമായി കെ എൽ രാഹുലുമാണ് ക്രീസിൽ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.