മിർപൂർ : ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തോൽവി. അഞ്ച് റൺസിനാണ് ആതിഥേയരായ ബംഗ്ലാദേശ് ഇന്ത്യയെ തകർത്ത് പരമ്പര സ്വന്തമാക്കിയത്. അവസാനം ബാറ്റിങ്ങിനിറങ്ങി അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ ശ്രമം നടത്തിയെങ്കിലും ഇന്ത്യക്ക് ജയം നേടാനായില്ല. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക് 0-2ന് നഷ്ടമായി.


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ബംഗ്ലാദേശ് ആദ്യം ഫീൽഡിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യൻ ബോളിങ് ആക്രമണത്തിൽ തകർന്നടിഞ്ഞ ബംഗ്ലാദേശിന് രക്ഷകനായി വീണ്ടും മെഹ്ദി ഹസൻ അവതരിക്കുകയായിരുന്നു. ആറിന് 69 റൺസെന്ന നിലയിൽ തകർന്നടിഞ്ഞ ബംഗ്ലാദേശിനെ മഹ്മുദുള്ളയ്ക്കൊപ്പം ചേർന്ന് ഹസൻ പ്രതിരോധിക്കാവുന്ന സ്കോറിലേക്ക് നയിച്ചു. 25കാരനായ താരം തന്റെ കരിയറിലെ ആദ്യ സെഞ്ചുറിയാണ് ഇന്ത്യക്കെതിരെ നേടിയത്. മഹ്മദ്ദുള്ളയ്ക്കൊപ്പം ചേർന്ന് 148 റൺസിന്റെ കൂട്ടുകെട്ടാണ് ഹസൻ ഏഴാം വിക്കറ്റിൽ സൃഷ്ടിച്ചത്. ഇന്ത്യക്കായി വാഷിങ്ടൺ സുന്ദർ മൂന്നും മുഹമ്മദ് സിറാജും ഉമ്രാൻ മാലിക്കും രണ്ട് വിക്കറ്റുകൾ വീതം നേടി.


ALSO READ : ഇംഗ്ലണ്ടിനെതിരെ പാകിസ്താന്‍റെ കൂറ്റൻ തോൽവി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് സാധ്യത


മത്സരത്തിന്റെ തുടക്കത്തിൽ കൈ വിരലിന് പരിക്കേറ്റ് രോഹിത് ശർമ കളം വിട്ടിരുന്നു. പകരം വിരാട് കോലിയാണ് ശിഖർ ധവാനൊപ്പം ഓപ്പണിങ്ങിന് ഇറങ്ങിയത്. അമ്പെ പരാജയമായി ഓപ്പണിങ് കൂട്ടുകെട്ട് രണ്ടാം ഓവറിൽ തന്നെ തകർന്നു. തുടർന്നുള്ള ഇടവേളകളിൽ ധവാന് പിന്നാലെ മധ്യനിര താരങ്ങളായ സുന്ദറും കെ.എൽ രാഹുലും ഇന്ത്യ ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങി. നാലിന് 65 റൺസെന്ന നിലയിൽ തകർച്ചയുടെ വക്കിൽ നിന്ന ഇന്ത്യൻ ടീമിന് വിജയ പ്രതീക്ഷ നൽകിയത് ശ്രെയസ് ഐയ്യരും അക്സർ പട്ടേലും ചേർന്നാണ്. ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചെങ്കിലും അത് ഇന്ത്യയുടെ വിജയലക്ഷ്യത്തിന്റെ ഏറെ അകലെ അവസാനിക്കുകയും ചെയ്തു.


ശേഷം ഒമ്പതാമത്തെ ബാറ്ററായി ക്യാപ്റ്റൻ ശർമയും ഇന്ത്യയുടെ ക്രീസിലെത്തി. അഞ്ച് ഓവർ ബാക്കി നിൽക്കെ 60തിൽ അധികം റൺസ് വേണമായിരുന്നു ഇന്ത്യക്ക് ജയിക്കാൻ. വാലറ്റ താരങ്ങൾക്കൊപ്പം ചേർന്ന് രോഹിത് തന്റെ പരിക്കിനെ മറന്ന് ശ്രമം തുടർന്നു. 27 പന്തിൽ  അർധ സെഞ്ചുറി നേടിയെങ്കിലും വിജയലക്ഷ്യത്തിന് ആറ് റൺസ് അകലെ ഇന്ത്യയുടെ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു. ആതിഥേയർക്കായി എഡാബോട്ട് ഹൊസൈൻ മൂന്നും മെഹ്ദി ഹസനും ഷക്കീബ് അൽ ഹസനും രണ്ട് വിക്കറ്റുകൾ വീതം നേടി. മുസ്താഫിസൂർ റഹ്മാനും മഹ്മദുള്ളയുമാണ് ബക്കി രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിയത്.


ഇന്ത്യയുടെ തോൽവിയോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പമ്പര 2-0ത്തിന് ബംഗ്ലാദേശ് സ്വന്തമാക്കി. പത്താം തീയതിയാണ് പരമ്പരയിലെ അവസാന മത്സരം. മിർപൂരിൽ വെച്ച് തന്നെയാണ് മൂന്നാമത്തെ മത്സരം സംഘടിപ്പിക്കുക. തുടർന്ന് ഡിസംബർ 14 മുതൽ പര്യടനത്തിലെ ടെസ്റ്റ് മത്സരവും ആരംഭിക്കും. രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യക്ക് ബംഗ്ലാദേശിലുള്ളത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.