ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരെയുള്ള ടി20 സീരീസിലെ ആദ്യമത്സരത്തില്‍ ഇന്ത്യ മിന്നും വിജയം സ്വന്തമാക്കി. ഓപ്പണിങ് പൊസിഷനില്‍ ഇറങ്ങിയ സഞ്ജു സാംസണ്‍ 29 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു. കളി കഴിഞ്ഞതോടെ, പതിവ് സഞ്ജു ഹേറ്റേഴ്‌സ് വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. അനാവശ്യ ഷോട്ടിലൂടെ വിക്കറ്റ് വലിച്ചെറിഞ്ഞു എന്നാണ് ആക്ഷേപം.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ സഞ്ജുവിന്റെ പ്രകടനത്തെ അങ്ങനെ വിലയിരുത്താന്‍ ആകുമോ എന്നാണ് ചോദ്യം. വെറും 19 പന്തിലാണ് സഞ്ജു 29 റണ്‍സ് സ്വന്തമാക്കിയത്. ആറ് ബൗണ്ടറികളാണ് താരം സ്വന്തമാക്കിയത്. മാത്രമല്ല 'ഗ്രേറ്റ് സ്‌ട്രൈക്കര്‍ ഓഫ് ദി മാച്ച്' പുരസ്‌കാരവും സഞ്ജു സാംസണ്‍ സ്വന്തമാക്കി.


Read Also: അനായാസ ജയത്തോടെ തുടങ്ങി ഇന്ത്യ; തിളങ്ങി സഞ്ജുവും സൂര്യകുമാറും ഹാ‍ർദ്ദിക്കും


സഞ്ജുവിന്റെ അടുത്തകാലത്തെ മികച്ച ഇന്നിങ്‌സുകളില്‍ ഒന്നായിരുന്നു കാണ്‍പുരിലേത് എന്ന് നിസ്സംശയം പറയാം. ആദ്യ ഓവറില്‍ ഷൊരീഫുള്‍ ഇസ്ലാമിനെ രണ്ട് തവണയാണ് സഞ്ജു ബൗണ്ടറി കടത്തിയത്. ആദ്യ ബൗണ്ടറി തന്നെ കാഴ്ചക്കാരുടേയും കമന്റേറ്റര്‍മാരുടേയും മനം മയക്കുന്നതായിരുന്നു. ആദ്യത്തെ ആ ബൗണ്ടറി മാത്രമല്ല, കഴിഞ്ഞ ദിവസം സഞ്ജു അടിച്ച ഓരോ ഷോട്ടുകളും ഒരു മികച്ച ക്രിക്കറ്ററുടെ ക്ലാസ്സിക് ഷോട്ടുകള്‍ തന്നെ ആയിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. എട്ടാമത്തെ ഓവറില്‍ മെഹ്ദി ഹസന്റെ പന്തിന് വീണ്ടും ബൗണ്ടറി കടത്താനുള്ള ശ്രമത്തിലാണ് സഞ്ജു പുറത്താകുന്നത്.


കളിയില്‍ സര്‍വ്വാധിപത്യം ഉറപ്പിക്കാന്‍ ലക്ഷ്യം വച്ചാണ് ഇന്ത്യ മറുപടി ബാറ്റിങ്ങിനിറങ്ങിയത്. ആദ്യ പന്ത് മുതല്‍ സഞ്ജു ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍ അത് പ്രകടമാക്കുകയും ചെയ്തിരുന്നു. പവര്‍ പ്ലേയ്ക്ക് ശേഷം സ്പിന്നര്‍മാര്‍ എത്തിയപ്പോള്‍ ആണ് ഇന്ത്യയുടെ സ്‌കോറിങ് അല്‍പം പിറകോട്ടടിച്ചത്. ഈ ഘട്ടത്തിലാണ് സഞ്ജു ഒന്നുകൂടി അഗ്രസീവ് ആകാം എന്ന പ്ലാനിലേക്ക് എത്തുന്നത്.


18 പന്തില്‍ നിന്ന് 29 റണ്‍സ് എന്നത് അത്ര മോശം സ്‌കോര്‍ ഒന്നും ആയിരുന്നില്ല. എന്നാല്‍ സഞ്ജുവിന് വേണ്ടിയിരുന്നത് കൂടുതല്‍ മെച്ചപ്പെട്ട സ്‌ട്രേക്ക് റേറ്റും കൂടുതല്‍ മെച്ചപ്പെട്ട സ്‌കോറും ആയിരുന്നു. അതുകൊണ്ട് തന്നെയാണ് മെഹ്ദി ഹസനെ ബൗണ്ടറി കടത്താന്‍ ഡീപ് മിഡ് വിക്കറ്റിലേക്ക് അങ്ങനെയൊരു ഷോട്ട് തിരഞ്ഞെടുത്തത്. നിര്‍ഭാഗ്യവശാല്‍ അത് കൃത്യം ഫീല്‍ഡറുടെ കൈകളില്‍ തന്നെ കുടുങ്ങുകയും ചെയ്തു.


സഞ്ജുവിന് ശേഷം ക്രീസില്‍ ഇറങ്ങിയ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനം കൂടി നോക്കിയാല്‍ ഇന്ത്യന്‍ പദ്ധതി എന്തായിരുന്നു എന്ന് കൂടുതല്‍ വ്യക്തമാകും. 16 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സറുകളും അടക്കം ഹാര്‍ദിക് നേടിയത് 39 റണ്‍സ് ആണ്. ഒടുവില്‍ 11.5 ഓവറില്‍ 132 റണ്‍സ് എടുത്ത് ഇന്ത്യ വിജയക്കൊടി പാറിച്ചു. ജയിക്കാന്‍ വേണ്ടിയിരുന്നത് 128 റണ്‍സ് ആയിരുന്നു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.