ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ ലീഡ് 400ലേയ്ക്ക്. മൂന്നാം ദിനമായ ഇന്ന് തുടക്കത്തില്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഇന്ത്യയ്ക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചെങ്കിലും ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ തിരിച്ചടിച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് എന്ന നിലയിലാണ്. ലീഡ് 362 റണ്‍സ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യന്‍ സ്‌കോര്‍ 29 റണ്‍സില്‍ നില്‍ക്കെ നായകന്‍ രോഹിത് ശര്‍മ്മയെ പുറത്താക്കി 41കാരനായ ആന്‍ഡേഴ്‌സണ്‍ പ്രായം വെറും നമ്പറാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. ഒരോവറിന്റെ മാത്രം ഇടവേളയില്‍ തിരിച്ചെത്തിയ ആന്‍ഡേഴ്‌സണ്‍ ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ യശസ്വി ജെയ്‌സ്വാളിനെയും മടക്കി അയച്ചു. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ശ്രേയസ് അയ്യര്‍ - ശുഭ്മാന്‍ ഗില്‍ സഖ്യം ടീം സ്‌കോര്‍ 100 കടത്തി. 


ALSO READ: കോലിയുടെ ആ സ്വകാര്യ പ്രശ്നം ഇതാണ്... വെളിപ്പെടുത്തലുമായി എബി ഡിവില്ലിയേഴ്സ്


29 റണ്‍സ് നേടിയ ശ്രേയസിനെ ടോം ഹാര്‍ട്‌ലി പുറത്താക്കി. രജത് പാട്ടീദാറിന് (9) ഏറെ നേരം പിടിച്ചുനില്‍ക്കാനായില്ല. പിന്നീട് അക്ഷര്‍ പട്ടേലിനെ കൂട്ടുപിടിച്ച് ശുഭ്മാന്‍ ഗില്‍ സ്‌കോര്‍ ഉയര്‍ത്തി. ഏറെ നാളായി ഫോമില്ലായ്മയുടെ പേരില്‍ പഴി കേട്ടിരുന്ന ഗില്‍ വിമര്‍ശകരുടെ വായടപ്പിച്ച് സെഞ്ച്വറി നേടി. 147 പന്തുകള്‍ നേരിട്ട ഗില്‍ 11 ബൗണ്ടറികളും 2 സിക്‌സറുകളും സഹിതം 104 റണ്‍സ് നേടി. 45 റണ്‍സുമായി അക്ഷര്‍ പട്ടേലും 2 റണ്‍സുമായി ശ്രീകര്‍ ഭരതുമാണ് ക്രീസില്‍. 


ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആന്‍ഡേഴ്‌സണ്‍ 10 ഓവറില്‍ 29 റണ്‍സ് വഴങ്ങി 2 വിക്കറ്റുകള്‍ വീഴ്ത്തി. ഷോയിബ് ബാഷിര്‍, റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.