ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ടീമില്‍ മടങ്ങിയെത്തി. അതേസമയം, പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ.എല്‍ രാഹുല്‍ അവസാന ടെസ്റ്റിലും കളിക്കില്ല. മാര്‍ച്ച് 7ന് ധരംശാലയിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

ബുംറയുടെ മടങ്ങി വരവ് തന്നെയാണ് ടീം പ്രഖ്യാപനത്തിലെ പ്രധാന സവിശേഷത. ആദ്യ മൂന്ന് മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബുംറയ്ക്ക് ജോലി ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്. അതേസമയം, ഓള്‍ റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിനെ ടീമില്‍ നിന്ന് ഒഴിവാക്കി. തമിഴ്‌നാടിന് വേണ്ടി രഞ്ജി ട്രോഫി സെമി ഫൈനല്‍ കളിക്കാനായി താരത്തെ ഒഴിവാക്കിയത്. മാര്‍ച്ച് 2ന് മുംബൈയ്ക്ക് എതിരെയാണ് തമിഴ്‌നാടിന്റെ മത്സരം. രഞ്ജി മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം താരം ഇന്ത്യന്‍ ടീമിനൊപ്പം ചേരും. 


ALSO READ: പയ്യന്‍ നിസാരക്കാരനല്ല...! ടെസ്റ്റ് റാങ്കിംഗില്‍ രോഹിത്തിനെയും മറികടന്ന് യശസ്വി ജയ്‌സ്വാള്‍
 
പരിക്കേറ്റ പേസർ മുഹമ്മദ് ഷമിയെക്കുറിച്ചുള്ള അപ്‌ഡേറ്റും ബിസിസിഐ നൽകിയിട്ടുണ്ട്. ഐസിസി ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ മുഹമ്മദ് ഷമിയ്ക്ക് വലത് കാലിന് പരിക്കേറ്റിരുന്നു. ഈ മാസം 26ന് ഷമിയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്ന് ബിസിസിഐ അറിയിച്ചു. നിലവിൽ അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്നും കായിക ക്ഷമത വീണ്ടെടുക്കുന്നതിനായി ബെം​ഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേക്ക് (എൻസിഎ) പോകുമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്. ഏകദിന ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുകളാണ് മുഹമ്മദ് ഷമി നേടിയത്. എന്നാൽ ലോകകപ്പിന് ശേഷം പരിക്ക് മൂലം ഒരു അന്താരാഷ്ട്ര മത്സരം പോലും കളിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.


അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ നിലവിൽ ടീം ഇന്ത്യ 3 - 1ന് മുന്നിലാണ്. ആദ്യ ടെസ്റ്റിൽ ടീം ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാൽ അതിന് ശേഷം തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയിച്ച് ഹിറ്റ്മാനും സംഘവും പരമ്പര സ്വന്തമാക്കുകയായിരുന്നു.  


അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം


രോഹിത് ശർമ്മ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, രജത് പാട്ടീദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), കെ.എസ് ഭരത് (വിക്കറ്റ് കീപ്പർ), ദേവദത്ത് പടിക്കൽ, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ആകാശ് ദീപ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.