രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. തുടക്കത്തില്‍ നേരിട്ട തകര്‍ച്ചയില്‍ നിന്ന് രോഹിത് ശര്‍മ്മ - രവീന്ദ്ര ജഡേജ സഖ്യമാണ് ഇന്ത്യയെ മത്സരത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നത്. ടെസ്റ്റ് കരിയറിലെ 11-ാം സെഞ്ച്വറി നേടിയ നായകന്‍ രോഹിത് ശര്‍മ്മയുടെ പ്രകടനമാണ് നിര്‍ണായകമായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 4-ാം ഓവറില്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ (10) പുറത്താക്കി മാര്‍ക്ക് വുഡ് ആദ്യ പ്രഹരമേല്‍പ്പിച്ചു. 6-ാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിനെ (0) മടക്കി അയച്ച് വീണ്ടും മാര്‍ക്ക് വുഡ് ഞെട്ടിച്ചു. 9-ാം ഓവറില്‍ രജത് പാട്ടീദാര്‍ 5 റണ്‍സുമായി മടങ്ങുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 33 ആയിരുന്നു. 


ALSO READ: രഞ്ജി കളിച്ചില്ലെങ്കിൽ ഐപിഎല്ലും കളിക്കില്ല; കടുപ്പിച്ച് ബിസിസിഐ


വിരാട് കോഹ്ലിയുടെ അഭാവവും ഒപ്പം ഒരറ്റത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോഴും രോഹിത് ശര്‍മ്മ ഉറച്ചുനിന്നു. അഞ്ചാമനായി സ്ഥാനക്കയറ്റം ലഭിച്ച രവീന്ദ്ര ജഡേജ രോഹിത്തിന് മികച്ച പിന്തുണ നല്‍കിയതോടെ സ്‌കോര്‍ ഉയര്‍ന്നു. 157 പന്തില്‍ നിന്ന് രോഹിത് സെഞ്ച്വറി തികച്ചു. പിന്നാലെ ജഡേജയുടെ അര്‍ധ സെഞ്ച്വറിയുമെത്തി. 196 പന്തില്‍ 14 ബൗണ്ടറികളും 3 സിക്‌സറുകളും സഹിതം 131 റണ്‍സുമായാണ് രോഹിത് മടങ്ങിയത്. ജഡേജയുമൊത്ത് 204 റണ്‍സിന്റെ പടുകൂറ്റന്‍ പാര്‍ട്ണര്‍ഷിപ്പും രോഹിത് പടുത്തുയര്‍ത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സ് എന്ന നിലയിലാണ്. 86 റണ്‍സുമായി ജഡേജയും 3 റണ്‍സുമായി സര്‍ഫറാസ് ഖാനുമാണ് ക്രീസില്‍. 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.