തിരുവനന്തപുരം: ടി20 മത്സരങ്ങളിൽ കേരളത്തിന്‍റെ പ്രിയതാരം സഞ്ജു സാംസണ്‍ ബാറ്റിംഗിന് ഇറങ്ങുമ്പോള്‍ പ്രതീക്ഷകൾ ഏറെയാണ്. എന്നാൽ ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ രണ്ട് മത്സരത്തിലും അടിപതറിയ സഞ്ജുവിനെയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. മൂന്ന് മത്സരത്തിലും പുറത്തായതാകട്ടെ ആർച്ചറിന്റെ ബൗളിലും. അവസാന മത്സരത്തിൽ 140 കിലോ മീറ്ററിന് മുകളിൽ വരുന്ന ആർച്ചറിന്റെ പന്തുകളെ നേരിടാൻ സഞ്ജു പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നെങ്കിലും പിഴച്ചു. മിഡ് ഓഫിലൂടെ ബൗണ്ടറി പറത്താന്‍ ശ്രമിക്കുന്നതിനിടെയാണ് വിക്കറ്റ് നഷ്ടമായത്. പന്ത് അധികം പോകാതെ സിമ്പിൾ ക്യാച്ചായി ആദിൽ റഷീദിന്‍റെ കയ്യിൽ ഒതുങ്ങുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചാമ്പ്യൻസ് ട്രോഫിയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താത്തിനെ എല്ലാവരും വിമർശിക്കുമ്പോൾ ഇത്തരം പ്രകടനം കൂടി അവർ വിലയിരുത്തും. തുടക്കത്തിൽ തന്നെ അനാവശ്യഷോട്ടുകളില്ല, ബോളുകള്‍ കൃത്യമായി നോക്കി കളിക്കുക എന്നതായിരുന്നു സഞ്ജുവിന്റെ ലക്ഷ്യം. അതിനിടയിൽ കിട്ടിയ ഒരു അവസരം മുതലാക്കാൻ ശ്രമിക്കുന്നതിനിടെയാണ് സഞ്ജുവിന് വിക്കറ്റ് നഷ്ടമായത്. ഒരു അര്‍ത്ഥത്തിൽ ഇംഗ്ലണ്ട് ഒരുക്കിയ കെണിയില്‍ സഞ്ജു വീഴുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ എങ്ങനെയാണോ സഞ്ജു ഔട്ടായത് അതേ പാറ്റേൺ വീണ്ടും ആവര്‍ത്തിച്ചു. 


Also Read: Crime News: സ്കൂൾ ബസിൽ കത്തിക്കുത്ത്; 9ാം ക്ലാസ് വിദ്യാർത്ഥിക്ക് കുത്തേറ്റു, പ്ലസ് വണ്ണുകാരൻ കസ്റ്റഡിയിൽ


 


എന്ത് കൊണ്ടാണ് സഞ്ജുവിന് ഈ പിഴവ് സംഭവിക്കുന്നത്. ആർച്ചറിന്റെ 140 സ്പീഡിന് മുകളിലുള്ള പന്തിനെ നേരിടാനുള്ള പ്രശ്നമാണോ? അതോ അതിനെ നേരിടാനുള്ളതിലെ ആശയ കുഴപ്പമോ? വിക്കറ്റ് പോയ സമയത്ത് സഞ്ജുവിന്‍റെ മുഖത്തെ നിരാശ നമ്മൾ കണ്ടതാണ്. കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തതിന്റെ നിരാശ. 


ഒന്നും അല്ലെന്ന് പറഞ്ഞവര്‍ക്ക് സഞ്ജുവിന് മറുപടി നല്‍കാൻ പറ്റിയ മികച്ച അവസരങ്ങളായിരുന്നു കഴിഞ്ഞ മൂന്ന് മത്സരങ്ങളും. വിക്കറ്റ് കീപ്പിങ്ങിൽ സഞ്ജുവിന്റെ നിർണ്ണായക തീരുമാനം ജോസ് ബട്ലറുടെ വിക്കറ്റ് നേടാന്‍ സഹായിച്ചു. എന്നാൽ ബാറ്റിംഗിൽ തിളങ്ങാൻ കഴിയാതിരുന്നത് ചെറുതൊന്നുമല്ല ആരാധകരെ നിരാശയിലാക്കുന്നത്. 2-1 എന്ന നിലയാലാണ് നിലവിൽ പരമ്പര. ജനുവരി 31നാണ് പരമ്പരയിൽ ഇംഗ്ലണ്ടുമായുള്ള അടുത്ത മത്സരം. രണ്ട് മത്സരങ്ങളിൽ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിൽ കളത്തിൽ ഇറങ്ങിയ ഇന്ത്യക്ക് കഴിഞ്ഞ മത്സരത്തില്‍ അടിപതറി. എന്നാൽ അടുത്ത മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കാന്‍ കഴിയുമെന്ന ആത്മ വിശ്വാസമാണ് ഇന്ത്യക്കുള്ളത്. ഒപ്പം സഞ്ജുവിന്റെ മികച്ച പ്രകടനം കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ സഞ്ജു ആരാധകരും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.