ഹൈദരാബാദ് : ഇന്ത്യ ന്യൂസിലാൻഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. ജയം കൈവിടുമോ എന്ന കരുതിയ നിമിഷത്തിൽ അവസാന ഓവറിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ ഇരട്ട സെഞ്ചുറി ഇന്നിങ്സിന്റെ പിൻബലത്തിൽ ഇന്ത്യ കിവീസിനെതിരെ 350 റൺസ് വിജയലക്ഷ്യം ഒരുക്കി. എന്നാൽ ഏഴാമനായി ക്രീസിലെത്തിയ മൈക്കിൾ ബ്രേസ്വെല്ലിന്റെ സെഞ്ചുറി ഇന്നിങ്സ് ഇന്ത്യയുടെ ജയം 12 റൺസിൽ ഒതുക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ തോൽവി മുന്നിൽ കണ്ട ഇന്ത്യയെ തിരികെ വിജയത്തിലേക്ക് നായിച്ച് മുഹമ്മദ് സിറാജിന്റെ നാല് വിക്കറ്റുകൾ നേട്ടമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഗില്ലിന്റെ ഡബിൾ സെഞ്ചുറിയുടെ മികവിലാണ് ഹൈദരാബദിൽ ഇന്ത്യ ന്യൂസിലാൻഡിനെതിരെ 349 റൺസെടുക്കുന്നത്. ഇന്ത്യൻ ഇന്നിങ്സിൽ ഗില്ലിന് പുറമെ മറ്റൊരു താരവും ഇന്ത്യൻ സ്കോർ ബോർഡിന് വേണ്ടി കാര്യമായ പ്രകടനങ്ങൾ പുറത്തെടുത്തില്ല. രോഹിത് ശർമയ്ക്കൊപ്പം ഓപ്പണിങ് കൂട്ടുകെട്ടിൽ 60 റൺസ് ഉയർത്തിയതിന് ശേഷം ഗിൽ അക്ഷരാർഥത്തിൽ ഒറ്റയാനായി ഇന്ത്യക്ക് വേണ്ടി കളിക്കുകയായിരുന്നു. ന്യൂസിലാൻഡിനായി ഹെൻറി ഷിപ്ലിയും ഡാരിൽ മിച്ചലും രണ്ട് വിക്കറ്റുകൾ വീതം നേടി. ലോക്കി ഫെർഗൂസൻ, ബ്ലെയിർ ടിക്കനെർ, മിച്ചൽ സാന്റനെർ എന്നിവർ ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി. 


ALSO READ : Shubman Gill Double Century : ഗില്ലിന്റെ ഡബിൾ സെഞ്ചുറിക്ക് പിന്നാലെ സാറായുടെ പേര് ട്രെൻഡിങ്ങിൽ; ഏത് സാറാ എന്ന് സോഷ്യൽ മീഡിയ


ജയം അനയാസമെന്ന് ആദ്യ കരുതിയ ഇന്ത്യയെ ഞെട്ടിച്ച് പ്രകടനമാണ് ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ ബ്രേസ്വെല്ലും മിച്ചൽ സാന്റനെറും കാഴ്ചവെച്ചത്. ഇരുവരും ചേർന്ന് 162ന്റെ കൂട്ടുകെട്ടൊരുക്കിയാണ് ഇന്ത്യ ജയം വൈകിപ്പിച്ചത്. 131 ആറ് എന്ന നിലയിൽ തകർന്നടിഞ്ഞ കിവീസിനെ മികച്ച ഇന്നിങ്സിലൂടെ ജയത്തിന്റെ അരികലേക്ക് നയിച്ചത് ബ്രേസ്വല്ലിന്റെ 140 റൺസ് ഇന്നിങ്സാണ്. 57 പന്തിലാണ് ബ്രേസ്വൽ തന്റെ സെഞ്ചുറി നേടുന്നത്. 78 പന്തിൽ  പത്ത് സിക്സറുകളും 12 ഫോറും നേടി 140 റൺസെടുത്താണ് താരം പുറത്താകുന്നത്. അവസാന രണ്ടാം പന്തിൽ എൽബിഡബ്ലിയുവിലൂടെ ഷാർദുൽ താക്കൂർ താരത്തെ പുറത്താക്കിയതോടെയാണ് രോഹിത് ശർമ ദീർഘശ്വസം വിട്ടത്. 


ജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തി. കിവീസിനെതിരെയുള്ള പരമ്പരയിൽ മൂന്ന് മത്സരങ്ങളാണ് ഇന്ത്യക്കുള്ളത്. ഇന്നത്തെ മത്സരത്തിന് ശേഷം 21-ാം തീയതി റായിപൂരിലും 25-ാം തീയതി ഇൻഡോറിലും വെച്ചാണ് ബാക്കി രണ്ട് മത്സരങ്ങൾ നടക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ