ഏഷ്യാ കപ്പിലെ നിർണായകമായ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. മഴ കാരണം റിസർവ് ദിനത്തിലേയ്ക്ക് മാറ്റിയ മത്സരത്തിൽ കെ.എൽ രാഹുലും വിരാട് കോഹ്ലിയും സെഞ്ച്വറി നേടി. നിശ്ചിത 50 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് നേടി.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം മത്സരം നിര്‍ത്തി വെയ്ക്കുമ്പോള്‍ 8 റണ്‍സുമായി വിരാട് കോഹ്ലിയും 17 റണ്‍സുമായി കെ.എല്‍ രാഹുലുമായിരുന്നു ക്രീസില്‍. ഇന്ന് വീണ്ടും മഴ വില്ലനായെങ്കിലും 50 ഓവർ പൂർത്തിയാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. 123 റൺസിൽ നിൽക്കവെയാണ് കോഹ്ലിയു രാഹുലും ക്രീസിൽ ഒന്നിച്ചത്. വളരെ കണക്കുകൂട്ടലോടെ ബാറ്റ് വീശിയ കോഹ്ലിയും രാഹുലും ഒരു ഘട്ടത്തിൽ പോലും പാക് ബൗളർമാർക്ക് മേൽക്കൈ നൽകിയില്ല. മെല്ലെ തുടങ്ങിയ കോഹ്ലി കൃത്യമായ ഇടവേളകളിൽ ​ഗിയർ മാറ്റി വേ​ഗം കൂട്ടി. മറുഭാ​ഗത്ത് പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ രാഹുൽ സ്വപ്നതുല്യമായ പ്രകടനമാണ് പുറത്തെടുത്തത്. 


ALSO READ: ഏകദിന റാങ്കിംഗില്‍ കുതിച്ചു കയറി ശുഭ്മാന്‍ ഗില്‍; ബാബര്‍ അസമിന് കടുത്ത വെല്ലുവിളി


പേസർ ഹാരിസ് റൗഫ് പരിക്കേറ്റ് പുറത്തുപോയത് പാകിസ്താനെ പ്രതിരോധത്തിലാക്കി. മഴ വീണ്ടും വില്ലനാകാനുള്ള സാധ്യത മുന്നിൽ കണ്ട കോഹ്ലിയും രാഹുലും കൃത്യമായി റൺ റേറ്റ് ഉയർത്തി. ഇരുവരും അർധ സെഞ്ച്വറി പിന്നിട്ടതോടെ സ്കോറിം​ഗിന് വേ​ഗം കൂടി. ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ല. തിരിച്ചുവരവ് ​ഗംഭീരമാക്കിയ രാഹുലാണ് ആദ്യം സെഞ്ച്വറി പൂർത്തിയാക്കിയത്. 106 പന്തിൽ 12 ബൗണ്ടറികളും 2 സിക്സറുകളും സഹിതം 111 റൺസുമായി രാഹുൽ പുറത്താകാതെ നിന്നു. 94 പന്തിൽ 9 ബൗണ്ടറികളും 3 സിക്സറുകളും പറത്തിയ കോഹ്ലി 122 റൺസുമായി പുറത്താകാതെ നിന്നു. ഏകദിനത്തിൽ അതിവേ​ഗം 13,000 റൺസ് നേടുന്ന താരമെന്ന റെക്കോർഡും കോഹ്ലി സ്വന്തമാക്കി. കരിയറിലെ 47-ാം സെഞ്ച്വറിയാണ് കോഹ്ലി ഇന്ന് പൂർത്തിയാക്കിയത്. കൊളംബോയിൽ അവസാനം കളിച്ച 4 മത്സരങ്ങളിലും കോഹ്ലി സെഞ്ച്വറി നേടി എന്ന സവിശേഷതയുമുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.