വനിതാ ടി-20 ലോകകപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ പാകിസ്താനിനെ പരാജയപ്പെടുത്തി ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ. ആറ് വിക്കറ്റുകൾക്കാണ് പാകിസ്ഥാനെതിരെ ഇന്ത്യയുടെ ജയം. ബോളിങ് നിരയുടെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം നൽകിയത്. പാകിസ്ഥാനെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 102 റൺസിൽ ഒതുക്കി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ തുടങ്ങിയത് പതിയെയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയുടെ ബാറ്റിം​ഗിന്റെ തുടക്കത്തിൽ സ്‌മൃതി മന്ദനാ 16 പന്തിൽ ഏഴ് റൺസ് നേടി മടങ്ങിയത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി. എന്നാൽ ഓപ്പണർ ഷെഫാലി വർമ്മ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചു. 35 പന്തിൽ 32 റൺസ് നേടി ഷെഫാലി വർമ്മ ഇന്ത്യയെ മോശമല്ലാത്ത നിലയിലേക്ക് ഉയർത്തി.


ALSO READ: വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടം


ജെമിമ റോഡ്രിഗസ് 28 പന്തിൽ 23 റൺസും ഹർമൻപ്രീത് കൗർ 24 പന്തിൽ 29 റൺസും നേടി ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന് വേണ്ടി നിധ ടാർ 34 പന്തിൽ 28 റൺസ് നേടി. പാകിസ്ഥാനായി സയ്യെടാ അറൂബ്‌ ഷാഹ് 14 റൺസും ക്യാപ്റ്റൻ ഫാത്തിമ സന 13 റൺസും നേടി.


ഇന്ത്യയ്ക്ക് വേണ്ടി അരുന്ധതി റെഡ്‌ഡി നാല് ഓവറിൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകളും ശ്രേയങ്ക പാട്ടീൽ നാല് ഓവറിൽ 12 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളും നേടി. മലയാളി താരമായ ആശ ശോഭന, രേണുക സിങ്, ദീപ്‌തി ശർമ്മ എന്നിവർ ഇന്ത്യയ്ക്കായി ഓരോ വിക്കറ്റുകൾ വീതം നേടി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.