India vs Qatar : ഏഷ്യൻ ചാമ്പ്യന്മാരോട് പിടിച്ച് നിൽക്കാൻ ശ്രമിച്ച് ഇന്ത്യ, പത്ത് പേരായി ചുരുങ്ങിയ ഇന്ത്യ ഖത്തറിനോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റു
പത്ത് പേരായി ചുരുങ്ങിട്ടും ഇന്ത്യ ഏഷ്യൻ ചാമ്പ്യന്മാരെ ഇടം വലവും തിരിയാൻ അധികം സമ്മതിച്ചില്ല അതിനിടിയിൽ 33-ാം മിനിറ്റിൽ അബ്ദുൾവ അസീസ് ഹതേമിലൂടെയാണ് ഖത്തർ ഏക ഗോൾ കണ്ടെത്തുന്നത്.
Doha : ലോകകപ്പ് ഏഷ്യ കപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനോട് (Qatar) തോറ്റു. ഏകപക്ഷീയ ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ തോൽവി. മത്സരം ആരംഭിച്ച് 17-ാം മിനിറ്റിൽ ഇന്ത്യയുടെ വിങ് ബാക്ക് രാഹുൽ ഭേക്കെ ചുവപ്പ് കാർഡ് കണ്ട് പുറത്തായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
പത്ത് പേരായി ചുരുങ്ങിട്ടും ഇന്ത്യ ഏഷ്യൻ ചാമ്പ്യന്മാരെ ഇടം വലവും തിരിയാൻ അധികം സമ്മതിച്ചില്ല അതിനിടിയിൽ 33-ാം മിനിറ്റിൽ അബ്ദുൾവ അസീസ് ഹതേമിലൂടെയാണ് ഖത്തർ ഏക ഗോൾ കണ്ടെത്തുന്നത്. ഗോൾ കീപ്പഞ ഗുർപ്രീത് സിങ് സന്ധുവിന്റെ മികച്ച പ്രകടനം ടീമിനെ വലിയ തോൽവിയിൽ രക്ഷിക്കാനായി.
രണ്ട മഞ്ഞക്കാർഡുകൾ കണ്ടാണ് 17-ാം മിനിറ്റിൽ ഭേക്കെ കളത്തിന് പുറത്താക്കുന്നത്. പിന്നീട് മികച്ച ഒരു ഡിഫൻസ് ഇന്ത്യ കാഴ്ചവെച്ചെങ്കിൽ മറിച്ച് ഖത്തറിന്റെ ഗോൾ മുഖത്തേക്ക് ഒരു ആക്രമണം സൃഷ്ടിക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചില്ല.
ALSO READ : IPL ഇല്ലെങ്കിൽ എന്ത ക്രിക്കറ്റ് ഫുട്ബോൾ ആരാധകർക്ക് കൈനിറെ മത്സരങ്ങളുമായിട്ടാണ് ജൂൺ മാസം എത്തുന്നത്
മാർച്ചിൽ നടന്ന രണ്ട് സൗഹൃദ മത്സരങ്ങളിൽ ഇന്ത്യക്ക് ജയിക്കാൻ സാധിച്ചിരുന്നില്ല. ഒരു മത്സരത്തിൽ ഒമാനെതിരെ സമനില നേടിയെങ്കിൽ അടുത്ത മത്സരത്തിൽ യുഎഇക്കെതിരെ മറുപടി ഇല്ലാത്ത ആറ് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി.
ALSO READ : Real Madrid വീണ്ടും Carlo Ancelotti യുടെ കീഴിൽ, എവർട്ടണുമായിട്ടുള്ള കരാർ റദ്ദാക്കി
ഇതോടെ ലോകകപ്പ് ഏഷ്യ കപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യ ഗ്രൂപ്പ് ഇയിൽ നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ഈ മാസം ഏഴിന് ബംഗ്ലദേശുമായിട്ടും 15ന് അഫ്ഘാനിസ്ഥനുമായിട്ടുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ ബാക്കി രണ്ട് മത്സരങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...